ന്യൂഡല്‍ഹി: വിഖ്യാത മലയാളം എഴുത്തുകാരന് എം.ടി വാസുദേവന്‍ നായര്‍ക്ക് മരണാനന്തരം പത്മവിഭൂഷണ്‍ ബഹുമതി പ്രഖ്യാപിച്ച് രാജ്യം . ഒളിമ്പിക്സ് മെഡല്‍ നേടിയ കേരളത്തിന്റെ കായികതാരം പി.ആര് ശ്രീജേഷിനും ചലച്ചിത്ര നടി ശോഭനക്കും തമിഴ് നടന് അജിത്തിനും പത്മഭൂഷണ്‍ ലഭിച്ചു. ഹൃദയാരോഗ്യ വിദഗ്ദ്ധന് ഡോ. ജോസ് ചാക്കോ പെരിയ പുറമാണ് പത്മഭൂഷണ്‍ ബഹുമതി നേടിയ മറ്റൊരു മലയാളി. വിഖ്യാത ഫുട്ബോളറും മലയാളിയും പൊലീസ് ഉദ്യോഗസ്ഥനുമായ ഐ.എം. വിജയനും സംഗീതജ്ഞ കെ. ഓമനക്കുട്ടിക്കും പത്മശ്രീയുണ്ട്. ആകെ 139 പേര്‍ക്കാണ് ഇക്കുറി പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 7 പേര്‍ക്ക് പത്മവിഭൂഷണും 19 പേര്‍ക്ക് പത്മഭൂഷണും 113 പേര്‍ക്ക് പത്മശ്രീയുമാണ്. 23 പേര് വനിതകളായുണ്ട്. 13 പേര്‍ക്ക് മരണാനന്തരമാണ് ബഹുമതി ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: