കോട്ടക്കല്‍: മകനൊപ്പം സഞ്ചരിക്കവെ ബൈക്കിന്റെ ചക്രത്തില്‍
സാരി കുടുങ്ങി റോഡിലേക്ക് തെറിച്ചുവീണ സ്ത്രീ മരിച്ചു. കോട്ടക്കല്‍ തോക്കാമ്ബാറ സ്വദേശി ബേബി (66) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കോട്ടക്കല്‍ ചങ്കുവെട്ടി ജങ്ഷനടുത്ത് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ബേബി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചക്രത്തില്‍
സാരി കുടുങ്ങിയതോടെ മലക്കം മറിഞ്ഞ് റോഡിലേക്കു ബേബി വീണതിനു പിന്നാലെ ബാലന്‍സ് തെറ്റി മകനും ബൈക്കില്‍നിന്ന് വീണിരുന്നു. മകന്റെ പരിക്ക് ഗുരുതരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: