India

കൃഷിഭൂമിയിൽ ഉഴാനെത്തി ; കർഷകന് ലഭിച്ചത് നൂറ് വർഷത്തിലേറെ പഴക്കമുള്ള മഹാവിഷ്ണു വിഗ്രഹം

Published by

അന്നമയ്യ ; ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലെ തമ്പാലപ്പള്ളിക്ക് സമീപം വയലിൽ നിന്ന് ലഭിച്ചത് നൂറ് വർഷത്തിലേറെ പഴക്കമുള്ള മഹാവിഷ്ണു വിഗ്രഹം . വയലിൽ ഉഴുന്നതിനിടെയാണ് കർഷകനായ വെങ്കിടേഷിന് വിഗ്രഹം ലഭിച്ചത് .

പണി ചെയ്യുന്നതിനിടെ ട്രാക്ടർ മെഷീൻ കല്ലിൽ തട്ടി നിന്നതായി തോന്നി . ഇതോടെ വെങ്കിടേഷ് പണി നിർത്തി മണ്ണ് മാറ്റി നോക്കിയപ്പോഴാണ് വിഗ്രഹം കണ്ടെത്തിയത്. വിവരം അറിഞ്ഞ് നിരവധി ആളുകളാണ് വിഗ്രഹം കാണാന് പ്രദേശത്തേക്ക് എത്തുന്നത്.

സംഭവമറിഞ്ഞ് തഹസില് ദാര് സ്ഥലത്തെത്തി വിഗ്രഹം പരിശോധിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ആരും വയലിലെ ജോലികൾ നിർത്തി വയ്‌ക്കാനും തഹസില് ദാര് ഉത്തരവിട്ടു

ദിവസങ്ങൾക്ക് മുമ്പ് മണ്ഡലിലെ കോട്ടകൊണ്ടയിൽ നിന്ന് രണ്ട് ദേവന്മാരുടെ വിഗ്രഹങ്ങൾ കണ്ടെത്തിയിരുന്നു. അതിനാൽ, പ്രദേശത്ത് ഇനിയും പുരാതന ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളുണ്ടാകാമെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by