ധാക്ക: ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുഹത്യ. ഇസ്ലാമിക് തീവ്രവാദികൾ ഹിന്ദു വിദ്യാർത്ഥിയെ കൊലപ്പെടുത്തി. തലയ്‌ക്ക് വെടിവച്ചാണ് അർണാബ് കുമാർ സർക്കാർ എന്ന ഹിന്ദു യുവാവിനെ തീവ്രവാദികൾ വധിച്ചത്. വെള്ളിയാഴ്ച രാത്രി ബംഗ്ലാദേശിലെ ഖുൽന നഗരത്തിലെ ടെന്റുൽത്തല കവലയിൽ വെച്ചാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്.
സംഭത്തിന് ശേഷം പ്രതികൾ കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഖുൽന സർവകലാശാലയിൽ മാസ്റ്റേഴ്‌സ് വിദ്യാർത്ഥിയായിരുന്ന 26 വയസ്സുള്ള അർണാബ്. ഒരു ചായക്കടയ്‌ക്ക് സമീപം അർണാബ് തന്റെ മോട്ടോർ സൈക്കിളിൽ ചായ കുടിക്കുന്നതിനിടെയാണ് സംഭവം. ആ സമയത്ത്, ബൈക്കിൽ വന്ന ഒരു കൂട്ടം തീവ്രവാദികൾ സമീപത്ത് നിന്ന ഹിന്ദു വിദ്യാർത്ഥിക്ക് നേരെ വെടിയുതിർക്കുകയും കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു.
അർണാബിന്റെ തലയ്‌ക്കാണ് വെടിയേറ്റത്. ഉടൻ തന്നെ പ്രദേശവാസികൾ അദ്ദേഹത്തെ സഹായിക്കുകയും സിറ്റി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അവിടെ ഡോക്ടർമാർ അദ്ദേഹത്തെ മരിച്ചതായി പ്രഖ്യാപിച്ചുവെന്ന് സോണാഡംഗ പോലീസ് സ്റ്റേഷൻ മേധാവി ഷഫിഖുൽ ഇസ്ലാം പറഞ്ഞു. ഹിന്ദു വിദ്യാർത്ഥിയുടെ കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ഖുൽന സിറ്റി പോലീസ് (സതേൺ ഡിവിഷൻ) ഡെപ്യൂട്ടി കമ്മീഷണർ എംഡി മോനിറുസ്സമാൻ കൂട്ടിച്ചേർത്തു.
അക്രമണങ്ങൾ തുടർക്കഥയാകുമ്പോൾ
2024 ഓഗസ്റ്റ് 5 ന് ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനുശേഷം ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണം അനുദിനം വർധിക്കുകയാണ്. ധാക്കയുടെ പതനത്തിന് ശേഷം 3 ദിവസത്തിനുള്ളിൽ ഹിന്ദു ക്ഷേത്രങ്ങളിലും കടകളിലും ബിസിനസുകളിലും കുറഞ്ഞത് 205 ആക്രമണങ്ങളെങ്കിലും നടന്നിട്ടുണ്ട്.
മുസ്ലീം വിദ്യാർത്ഥികൾ 60 ഓളം ഹിന്ദു അധ്യാപകരെയും പ്രൊഫസർമാരെയും സർക്കാർ ഉദ്യോഗസ്ഥരെയും അവരുടെ സ്ഥാനങ്ങളിൽ നിന്ന് രാജിവെപ്പിച്ചിരുന്നു. സെപ്റ്റംബർ 6 ന് ബംഗ്ലാദേശിലെ ചിറ്റഗോംഗ് നഗരത്തിലെ കദം മുബാറക് പ്രദേശത്ത് ഗണപതി വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഹിന്ദു ഭക്തരുടെ ഒരു ഘോഷയാത്ര ആക്രമിക്കപ്പെട്ടു. ദുർഗാ പൂജ ആഘോഷങ്ങൾക്ക് മുന്നോടിയായി, സെപ്റ്റംബർ 25 ന് ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിലെ ഗൗരിപൂർ പട്ടണത്തിൽ യാസിൻ മിയ എന്ന ഒരു തീവ്രവാദി ദുർഗാദേവിയുടെയും മറ്റ് ഹിന്ദു ദേവതകളുടെയും വിഗ്രഹങ്ങൾ നശിപ്പിച്ചു.
സെപ്റ്റംബർ 28 നും ഒക്ടോബർ 1 നും യഥാക്രമം ഋഷിപാര ബർവാരി പൂജ മണ്ഡപത്തിലും മണിക്കാടി പാൽപാര ബർവാരി പൂജമണ്ഡപത്തിലും ദുർഗാദേവിയുടെയും മറ്റ് ഹിന്ദു ദേവതകളുടെയും വിഗ്രഹങ്ങൾ നശിപ്പിക്കപ്പെട്ടു. ബംഗ്ലാദേശിലെ രാജ്ഷാഹി ഡിവിഷനിലെ പബ്ന ജില്ലയിലെ സുജാനഗർ ഉപാസിലയിലാണ് ആക്രമണങ്ങൾ നടന്നത്. ഋഷിപാര ബർവാരി പൂജ മണ്ഡപത്തിൽ ആകെ 4 വിഗ്രഹങ്ങൾ വികൃതമാക്കിയപ്പോൾ, മണിക്കാടി പാൽപാര ബർവാരി പൂജമണ്ഡപത്തിൽ 5 ഹിന്ദു വിഗ്രഹങ്ങൾ നശിപ്പിച്ചു.
ഒക്ടോബർ 3 ന് ബംഗ്ലാദേശിലെ ധാക്ക ഡിവിഷനിലെ കിഷോർഗഞ്ചിലുള്ള ഗോപിനാഥ് ജിയുർ അഖാര ദുർഗാ പൂജ മണ്ഡപത്തിൽ 7 ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങൾ നശിപ്പിക്കപ്പെട്ടു. നവംബർ 5 ന് ബംഗ്ലാദേശിലെ ചിറ്റഗോംഗ് നഗരത്തിലെ ഹസാരി ഗോളിയിൽ പോലീസിന്റെയും നിയമപാലകരുടെയും ആക്രമണത്തിന് ഹിന്ദു സമൂഹം വിധേയമായി. നവംബർ 29 ന് ബംഗ്ലാദേശിലെ ചിറ്റഗോംഗ് ജില്ലയിലെ പത്തർഘട്ടയിൽ ഒരു അക്രമാസക്തമായ മുസ്ലീം ജനക്കൂട്ടം ഹിന്ദു ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയും മൂന്ന് ക്ഷേത്രങ്ങൾ നശിപ്പിക്കുകയും ചെയ്തു.
ശാന്തനേശ്വരി മാത്രി ക്ഷേത്രം, ഷോണി ക്ഷേത്രം, ശാന്തനേശ്വരി കാളിബാരി ക്ഷേത്രം എന്നിവിടങ്ങളിലും അക്രമണങ്ങൾ നടന്നു. ജുമ്മ നമസ്കാരം അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നത്.
കൂടാതെ നവംബർ 30 ന് ബംഗ്ലാദേശിലെ ധാക്ക നഗരത്തിലെ കർവാൻ ബസാറിൽ നിന്ന് മുന്നി സാഹ എന്ന പ്രമുഖ ഹിന്ദു പത്രപ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 13-ന് ഒരു കൂട്ടം തീവ്രവാദികൾ മഹാഷ്മശാൻ കാളി മാതാ മന്ദിർ ആക്രമിക്കുകയും 7 ദേവീദേവന്മാരുടെ വിഗ്രഹങ്ങൾ നശിപ്പിക്കുകയും സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കുകയും ചെയ്തു. ഡിസംബർ 19-ന്, അലാൽ ഉദ്ദീൻ എന്നറിയപ്പെടുന്ന ഒരു മുസ്ലീം തീവ്രവാദി പോളഷ്കന്ദ കാളി ക്ഷേത്രത്തിലെ ഒരു വിഗ്രഹം നശിപ്പിച്ചിരുന്നു.
ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിലെ ഹലുഘട്ട് ഉപസിലയിൽ തീവ്രവാദികൾ നിരവധി ദേവന്മാരുടെ വിഗ്രഹങ്ങൾ നശിപ്പിച്ചു. ഇതിനു പുറമെ ചിൻമോയ് കൃഷ്ണ ദാസ് പ്രഭുവിന്റെയും സഹായികളുടെയും സമീപകാല അറസ്റ്റ് ആണ് എടുത്തു പറയേണ്ടത്. ഹിന്ദു സംഘടനയായ ഇസ്‌കോൺ നിരോധിക്കാനുള്ള ശ്രമങ്ങൾങ്ങളുടെ ഭാഗമായി ഇവർക്കെതിരെ ‘രാജ്യദ്രോഹ’ കേസുകൾ ചുമത്തി ഹിന്ദു പ്രതിഷേധങ്ങൾ അടിച്ചമർത്തൽ മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാർ ശ്രമിക്കുകയും ചെയ്തു.
ദൈവനിന്ദയുടെ പേരിൽ ഹിന്ദുക്കൾക്കെതിരെ നിരവധി ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഹൃദയോയ് പാൽ, ഉത്സബ് മണ്ഡൽ, പാർത്ഥ ബിശ്വാസ് പിന്റു, ആകാശ് ദാസ്, പ്രാന്ത താലുക്ദർ, ഉത്സബ് കുമാർ ഗിയാൻ എന്നിവരുടെ സമീപകാല കേസുകൾ ഇതിന് ഉദാഹരണങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: