India

താമസക്കാർക്ക് ശല്യമാകുന്നു, മുസ്ലീം പള്ളിയുടെ മുകളിൽ ഉച്ചഭാഷിണി സ്ഥാപിക്കുന്നത് അനുവദിക്കാനാകില്ല: അലഹബാദ് ഹൈക്കോടതി

പിലിഭിത്ത് നിവാസിയായ മുക്തിയാർ അഹമ്മദ് ആണ് ഹർജി സമർപ്പിച്ചത്. എന്നാൽ ഹൈക്കോടതി ഇത് തള്ളി

Published by

ലക്നൗ: ഉത്തർപ്രദേശിൽ മുസ്ലീം പള്ളിയുടെ മുകളിൽ ഉച്ചഭാഷിണി സ്ഥാപിക്കാൻ സംസ്ഥാന അധികാരികൾക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച റിട്ട് ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ആരാധനാലയങ്ങൾ പ്രാർത്ഥന നടത്തുന്നതിനാണെന്നും ഉച്ചഭാഷിണി ഉപയോഗിക്കുന്നത് അവകാശത്തിന്റെ വിഷയമല്ലെന്നും കോടതി വിധിച്ചു. പിലിഭിത്ത് നിവാസിയായ മുക്തിയാർ അഹമ്മദ് ആണ് ഹർജി സമർപ്പിച്ചത്.

“മതപരമായ സ്ഥലങ്ങൾ പ്രാർത്ഥന നടത്തുന്നതിനാണ്, ഉച്ചഭാഷിണികളുടെ ഉപയോഗം അവകാശത്തിന്റെ കാര്യമായി അവകാശപ്പെടാൻ കഴിയില്ല, പ്രത്യേകിച്ചും പലപ്പോഴും അത്തരം ഉച്ചഭാഷിണികൾ താമസക്കാർക്ക് ശല്യം സൃഷ്ടിക്കുമ്പോൾ”.- ജസ്റ്റിസ് അശ്വനി കുമാർ മിശ്ര, ജസ്റ്റിസ് ദോനാഡി രമേശ് എന്നിവരടങ്ങിയ ജഡ്ജിമാരുടെ ബെഞ്ച് പറഞ്ഞു,

നേരത്തെ 2022 ഏപ്രിലിൽ, യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ സംസ്ഥാനത്തുടനീളമുള്ള മതസ്ഥലങ്ങളിൽ നിന്ന് അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ ഉത്തരവിട്ടിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by