പ്രയാഗ് രാജ് : മഹാ കുംഭമേളയ്ക്ക് ഭക്തര്‍ക്ക് ചായ വിതരണം ചെയ്യാന്‍ യോഗി ആദിത്യനാഥ് കണ്ടെത്തിയത് ചായ് പോയിന്‍റ് എന്ന കമ്പനിയെ. ഈ കമ്പനിയുടെ സ്റ്റാളുകളില്‍ ചായ ഉണ്ടാക്കുന്നത് റോബോട്ടുകള്‍ ആണ്. സാധാരണ വെന്‍റിംഗ് മെഷീനുകളില്‍ നിന്നും കിട്ടുന്ന ചായ പോലെ മോശം പാല്‍പ്പൊടിയും കുറെയധികം പഞ്ചസാരയും കലക്കിയുള്ള പഞ്ചാരച്ചായയല്ല. നല്ല ജീവസ്സും ഓജസ്സും ഉറ്റ ചായ. അതാണ് ചായ് പോയിന്‍റിലെ യന്ത്രച്ചായയെ വ്യത്യസ്തമാക്കുന്നത്.
ജീവസ്സും ഓജസ്സും ഉറ്റ യന്ത്രച്ചായ
ദിവസേന രണ്ട് കോടി പേര്‍ക്ക് ചുടുചായ ഉണ്ടാക്കി നല്‍കുക എന്നത് മനുഷ്യസാധ്യമേയല്ല. അതുകൊണ്ടാണ് യോഗി ഇന്ത്യയില്‍ പ്രൊഫഷണല്‍ ആയി ചായ ഉണ്ടാക്കുന്ന ഏതാണ്ട് എല്ലാ കമ്പനികളെയും ഈ ആവശ്യത്തിന് പരിഗണിക്കുകയും ഈ കമ്പനികളുടെയൊക്കെ പ്രൊഫൈലുകള്‍ പരിശോധിയ്‌ക്കുകയും ചെയ്തത്.. ഒടുവിലാണ് ചായ് പോയിന്‍റിനെ തെരഞ്ഞെടുത്തത്. പ്രൊഫഷണല്‍ ആയ ഒരു തെരഞ്ഞെടുപ്പ്. മെറിറ്റിന് കിട്ടിയ അംഗീകാരം.
ചായ് പോയിന്‍റുകളില്‍ വെന്‍ഡിംഗ് മെഷീനുകള്‍ ഉപയോഗിച്ചാണ് ചായയും കോഫിയും ഉണ്ടാക്കുന്നത്. അതിനാല്‍ എല്ലാവര്‍ക്കും ലഭിക്കുക രുചിവ്യത്യാസങ്ങളില്ലാത്ത ഒരേ രുചിയുള്ള ചായ ആണ്. ഇതിന് നിരവധി ബൂത്തുകള്‍ ചായ് പോയിന്‍റ് പ്രയാഗ് രാജില്‍ സ്ഥാപിച്ചിട്ടുണ്ട്. മാത്രമല്ല, വളരെ ചെറിയ തുകയ്‌ക്കാണ് ചായ് പോയിന്‍റിലെ റോബോട്ടിക് വെന്‍ഡിംഗ് മെഷീന്‍ ചായ നല‍്കുന്നത്.
ചായയ്‌ക്കൊരു സ്റ്റാര്‍ട്ടപ്പ്
ഇനി ചായ് പോയിന്‍റിന്റെ കഥ കേള്‍ക്കാം. ഹാര്‍വാഡില്‍ നിന്നും പഠിച്ചിറങ്ങിയ അമുലീക് സിങ്ങ് ബിജ്റാള്‍ ആണ് ചായ് പോയിന്‍റിന്റെ സ്ഥാപകന്‍. 2010ല്‍ ബെംഗളൂരുവില്‍ ആരംഭിച്ച കമ്പനിയാണ് ഇത്. പഞ്ചാബിലെ ഥാപര്‍ എഞ്ചിനീയറിംഗ് കോളെജില്‍ നിന്നും എഞ്ചിനീയറിംഗ് ബിരുദം എടുത്ത ശേഷം കുറച്ചുകാലം മൈക്രോസോഫ്റ്റില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഹാര്‍വാഡില്‍ നിന്നും എംബിഎ എടുത്തശേഷമാണ് എന്തെങ്കിലും ഒരു സ്റ്റാര്‍ട്ടപ് ആരംഭിക്കണമെന്ന് ആലോചിച്ചത്. അതിന് മുന്‍പേ സിംഗപ്പൂരിലും ബോസ്റ്റണിലും ജോലി ചെയ്ത അദ്ദേഹം പിന്നീട് ഇന്ത്യ സാമ്പത്തികമായി കുതിക്കുന്നത് കണ്ടപ്പോഴാണ് തന്റെ സംരംഭം ഇന്ത്യയില്‍ ആക്കാമെന്ന് തീരുമാനിച്ചത്. അങ്ങിനെ ആലോചിച്ചപ്പോഴാണ് ചായ ഉണ്ടാക്കുന്ന ഒരു കമ്പനി തുടങ്ങുക എന്ന ആശയം ഉദിച്ചത്. കാരണം ഒരു ഗ്ലാസ് ചുടുചായ എന്നത് ഇന്ത്യക്കാരുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമാണ്. 137 കോടി കിലോഗ്രാം തേയിലയാണ് ഇന്ത്യ ഓരോ വര്‍ഷവും ഉല്‍പാദിപ്പിക്കുന്നത്. ചായ് പോയിന്‍റ് എന്ന അദ്ദേഹത്തിന്റെ ബെംഗളൂരുവില്‍ തുടങ്ങിയ സംരംഭം അതിവേഗം ക്ലിക്കായി. ഈ കമ്പനിയുടെ 2023ലെ വിറ്റുവരവ് 200 കോടിയാണ്. ചായ് പോയിന്‍റ് ഉണ്ടാക്കുന്ന ചായയുടെ രുചിയും ഗുണനിലവാരവും വിലക്കുറവുമാണ് ചായ് പോയിന്‍റിനെ തന്നെ പ്രയാഗ് രാജിലെ മഹാകുംഭമേളയിലേക്ക് കൊണ്ടുവരാന്‍ കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക