കൊച്ചി:തദ്ദേശ ഭരണ പരിഷ്‌കാര കമ്മീഷനായുളള നിയമനത്തെ ചോദ്യം ചെയ്ത് ഡോ.ബി അശോക് കേന്ദ്ര അഡ്മിനിട്‌സ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ നല്‍കിയ ഹര്‍ജിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കി സംസ്ഥാന സര്‍ക്കാര്‍. നിയമനം സംസ്ഥാന ഡെപ്യുട്ടേഷനില്‍ തന്നെ ഉള്ള ട്രാന്‍സ്ഫര്‍ എന്നാണ് വിശദീകരണം.
സിവില്‍ സര്‍വീസ് കേഡറിനുള്ളില്‍ തന്നെ നടത്തിയ നിയമനം മന്ത്രിസഭയെടുത്ത കൂട്ടായ തീരുമാനമാണെന്നാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്.
ബി അശോകിന്റെ സര്‍വീസിനെയോ കേന്ദ്ര ഡെപ്യൂട്ടേഷനെപ്പോലും ഈ നിയമനം ബാധിക്കില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവിന്മേലുള്ള സ്‌റ്റേ നീക്കണമെന്നും ആവശ്യപ്പെട്ടു.
കേന്ദ്ര ഐഎഎസ് ഡെപ്യുട്ടേഷന്‍ ചട്ടങ്ങള്‍ക്കും ഡെപ്യൂട്ടേഷന്‍ സംബന്ധിച്ച സുപ്രീംകോടതി വിധികള്‍ക്കും എതിരാണ് ഭരണ പരിഷ്‌കാര കമ്മീഷനായുളള തന്റെ നിയമനം എന്ന് കാട്ടി ആണ് ബി.അശോക് കേന്ദ്ര അഡ്മിനിട്‌സ്‌ട്രേറ്റീവ് െ്രെടബ്യൂണലിനെ സമീപിച്ചത്.
അശോകിന്റെ ഹര്‍ജിയില്‍ ട്രൈബ്യൂണല്‍ സ്‌റ്റേ അനുവദിച്ചതോടെ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവികളില്‍ ബി അശോകിന് നിലവില്‍ തുടരാം. കൊച്ചിയിലെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലെ ഡിവിഷന്‍ ബെഞ്ച് കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: