കൊച്ചി : പ്രമുഖ മലയാള ദിനപത്രങ്ങൾ നൽകിയ പരസ്യങ്ങൾ വാർത്തയായി വായിച്ച റിപ്പോർട്ടർ ചാനലിലെ കൺസൾട്ടിംഗ് എഡിറ്റർ അരുൺ കുമാറിനെതിരെ ട്രോൾ. ഇന്ന് പുറത്തിറങ്ങിയ മനോരമ, മാതൃഭൂമി അടക്കം എല്ലാ ദിനപത്രങ്ങളുടെയും മുൻ പേജുകളിലാണ് ജെയിന്‍ ഡീംഡ് ടു-ബി യൂണിവേഴ്‌സിറ്റി അതിഥേയത്വം വഹിക്കുന്ന ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ന്റെ പ്രചാരണാര്‍ത്ഥം നൽകിയ സാങ്കല്പിക വാർത്തകൾ ഇടം പിടിച്ചത്.
ലോകത്തിലെ ആദ്യ ആഴക്കടൽ നഗരം , ഗോളാന്തരകിരീടം പങ്കിട്ട് ഭൂമിയും , ചൊവ്വയും, നോട്ടേ വിട – ഇനി ഡിജിറ്റൽ കറൻസി എന്നിവയായിരുന്നു ചില തലക്കെട്ടുകൾ. പത്രത്താളിലേയ്‌ക്ക് സൂക്ഷിച്ചു നോക്കിയാൽ അത് മാർക്കറ്റിംഗ് ഫീച്ചറാണെന്ന് മനസിലാകുകയും ചെയ്യും. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ റിപ്പോർട്ടർ ചാനലിലെ അരുൺകുമാർ അവതരിപ്പിക്കുന്ന പ്രഭാതപരിപാടിയ്‌ക്കിടെ ഈ പരസ്യങ്ങൾ വാർത്തകളാണെന്ന രീതിയിൽ വായിക്കികയായിരുന്നു. അവതാരകന് ഇത് പരസ്യമാണെന്ന അറിവുണ്ടായിരുന്നില്ല എന്നതാണ് സത്യം.
എന്നാൽ ഒരു ചാനലിന്റെ തലപ്പത്തിരിക്കുന്ന വ്യക്തി ഇത് പോലും അറിയാത്ത ആളാണോ എന്നാണ് പലരും ചോദിക്കുന്നത് . അല്ലെങ്കിൽ വാർത്തയുടെ നിജസ്ഥിതി അറിയാതെ ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണോ , ആരാണ് ഇവർക്കൊക്കെ ഡോക്ടറേറ്റ് കൊടുത്തത് എന്നൊക്കെയാണ് ചില ചോദ്യങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: