തൃശൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് തൃശൂരില്‍ യുവാവ് വീടിന് തീവച്ചു. വരവൂരില്‍ വെളളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
വരവൂര്‍ പുളിഞ്ചോട് ആവിശേരിമുക്ക് സ്വദേശിനി താരയുടെ മൂത്ത മകനാണ് വീടിന് തീവച്ചത്. ലഹരിക്ക് അടിമയായ ഇയാള്‍ നിരന്തരം വീട്ടില്‍ ബഹളമുണ്ടാക്കാറുണ്ടെന്നാണ് വിവരം.
ആളിപടര്‍ന്ന തീ അഗ്‌നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് നിയന്ത്രണ വിധേയമാക്കിയത്. വീട്ടുപകരണങ്ങള്‍ അടക്കം കത്തി നശിച്ചു. വീട്ടിലെ അടുക്കളയിലെ ഗ്യാസ് സ്റ്റൗവിന്റെ നോബ് തുറന്നു വിട്ടാണ് തീ കത്തിച്ചത്.
വീട്ടിലുണ്ടായിരുന്ന രേഖകള്‍ ഉള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങള്‍ കത്തി നശിച്ചു. ഹോളോ ബ്രിക്‌സും ആസ്ബറ്റോസ് ഷീറ്റും ഉപയോഗിച്ച് നിര്‍മിച്ച വീടാണ് അഗ്നിക്കിരയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക