തിരുവനന്തപുരം: പൊതുവിതരണ സംവിധാനം മുഖേന ഭക്ഷ്യധാന്യം നല്‍കുന്നതിന് പകരം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേയ്‌ക്ക് പണം നല്‍കുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങളുടെ ആശങ്ക പരിഗണിച്ചു മാത്രമേ തീരുമാനമെടുക്കുകയുള്ളുവെന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി ഉറപ്പു നല്‍കി. ഈ പദ്ധതി നടപ്പിലാക്കുന്നതു സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ ആശങ്ക സംസ്ഥാന ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചപ്പോഴാണ് കേന്ദ്ര മന്ത്രി ഇക്കാര്യം പറഞ്ഞത്. ഈ പദ്ധതി നടപ്പിലാക്കുകയാണെങ്കില്‍ റേഷന്‍ വ്യാപാരികള്‍, ചുമട്ട് തൊഴിലാളികള്‍, റേഷന്‍ വിതരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റ് ജനവിഭാഗങ്ങളെയെല്ലാം ദോഷകരമായി ബാധിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആശങ്ക.
രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയതാണ് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി. സംസ്ഥാന ഭക്ഷ്യ പൊതുവിതരണവുമായി ബന്ധപ്പെട്ട അടിയന്തര ആവശ്യങ്ങള്‍ കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: