തൃശൂർ: ബാലസാഹിതി പ്രകാശന്റെ നേതൃത്വത്തിൽ ജനുവരി 25,26 തിയതികളിലായി ചെറുതുരുത്തി പഴയ കലാമണ്ഡലം നിള ക്യാമ്പസിൽ വച്ച് ബാലസാഹിത്യ ശില്പശാല സംഘടിപ്പിക്കുന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി അൻപതോളം ബാലസാഹിത്യകാരന്മാർ ശില്പശാലയിൽ പങ്കെടുക്കും.
25ന് രാവിലെ സാഹിത്യകാരൻ കെ.സി. നാരായണൻ ശില്പശാല ഉദ്ഘാടനം ചെയ്യും. ബാലസാഹിത്യം പ്രത്യേകതകളും പ്രതിസന്ധികളും , ശാസ്ത്രസാഹിത്യത്തിലെ സാധ്യതകൾ, പദ്യവും ഗദ്യവും ബാലസാഹിത്യത്തിൽ, ഇതിഹാസ പുരാണങ്ങളിലെ കഥാസന്ദർഭങ്ങൾ, പുനരാഖ്യാന സാദ്ധ്യതകൾ ബാലസാഹിത്യത്തിൽ , ഗ്രാമ്യഭാഷയും മാനകഭാഷയും ബാലസാഹിത്യത്തിൽ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സുകളും സെമിനാറുകളും നടക്കും.
സാഹിത്യകാരന്മാരായ കെ.കെ.പല്ലശ്ശന,എം.എം.സചീന്ദ്രൻ , ഡോ.ഗോപി പുതുക്കോട് ,പ്രകാശൻ ചുനങ്ങാട്, ശ്രീജിത്ത് മൂത്തേടത്ത്, ഡോ. ദിവ്യ, കെ.പി. ബാബുരാജ്, കെ.ജി.രഘുനാഥ്,അബ്ദുള്ള പേരാമ്പ്ര,എൻ.ഹരീന്ദ്രൻ
എന്നിവർ ക്ലാസ്സുകൾ നയിക്കും. ശില്പശാല ജനുവരി 26ന് ഉച്ചയ്‌ക്ക് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: