വിക് ആന്‍ സീ : നെതര്‍ലാന്‍റ്സില്‍ നടക്കുന്ന ടാറ്റാ സ്റ്റീല്‍ 2025 ചെസില്‍ ഇന്ത്യയുടെ ഗ്രാന്‍റ് മാസ്റ്റര്‍ പ്രജ്ഞാനന്ദ അഞ്ച് റൗണ്ട് കഴിഞ്ഞപ്പോഴും മുന്നിട്ട് നില്‍ക്കുന്നു. മൂന്ന് ജയവും രണ്ട് സമനിലയുമായി നാല് പോയിന്‍റോടെയാണ് പ്രജ്ഞാനന്ദ മുന്നില്‍ നില‍്ക്കുന്നത്. ഇന്ത്യയുടെ പെന്‍റല ഹരികൃഷ്ണ, ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരം അര്‍ജുന്‍ എരിഗെയ്സി, ലിയോണ്‍ മെന്‍ഡോംഗ എന്നിവരെ തോല്‍പിച്ചു.
അഞ്ചാം റൗണ്ടില്‍ മാക്സ് വാര്‍മെഡെമുമായുള്ള മത്സരമാണ് പ്രജ്ഞാനന്ദയ്‌ക്ക് സമനില വഴങ്ങേണ്ടിവന്നത്. ഫ്രഞ്ച് ഡിഫന്‍സിലായിരുന്നു കളി. ഏഴാം നീക്കത്തില്‍ കാസില്‍ ചെയ്യുമ്പോള്‍ തന്നെ ഇരുവരും സമനിലയിലേക്ക് പോകുന്ന പ്രതീതി ജനിപ്പിച്ചിരുന്നു. ഇപ്പോള്‍ പ്രജ്ഞാനന്ദയ്‌ക്കൊപ്പം നാല് പോയിന്‍റുമായി ഒന്നാം സ്ഥാനം പങ്കിടാന്‍ അബ്ദു സത്തൊറോവും ഉണ്ട്.
ഗുകേഷ് അഞ്ചാം റൗണ്ടില്‍ ജര്‍മ്മനിയുടെ വിന്‍സെന്‍റ് കെയ്മറെ തോല്‍പിച്ചത് വലിയൊരു സംഭവമായി. കാരണം കളിയില്‍ ഇതുവരെ സമനില പാലിച്ച് മുന്നേറിയിരുന്ന ഗുകേഷ് വിജയത്തിന് വേണ്ടി ആക്രമിച്ച് കളിക്കുകയായിരുന്നു. ഇതോടെ മൂന്നര പോയിന്‍റ് നേടിയെ ഗുകേഷ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഈ വിജയത്തോടെ ഗുകേഷ് ലൈവ് റാങ്കിങ്ങില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരമായി മാറി. അര്‍ജുന്‍ എരിഗെയ്സിയെയാണ് ഗുകേഷ് മറികടന്നത്.
അതേ സമയം ഇന്ത്യയുടെ ഒന്നാം നമ്പറായ അര്‍ജുന്‍ എരിഗെയ്സി തീരെ ഫോമിലല്ല. പ്രജ്ഞാനന്ദയുമായി തോറ്റും. അഞ്ചാം റൗണ്ടില്‍ മെന്‍ഡോംഗയുമായും അര്‍ജുന്‍ സമനില പാലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: