ന്യൂദെൽഹി:അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് തമിഴ്നാട് മന്ത്രി അനിത ആർ രാധാകൃഷ്ണന്റെ 1. 26 കോടി രൂപയുടെ സ്വത്തുകൾ കണ്ടുകെട്ടി. തൂത്തുക്കുടി മധുര ചെന്നൈ എന്നിവിടങ്ങളിലെ സ്ഥാവര ജംഗമ സ്വത്തുക്കൾ കണ്ടു കെട്ടാൻ തീരുമാനിച്ചതായി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം പി എം എൽ എ പ്രകാരം ഇ ഡി നൽകിയ നോട്ടീസിൽ വ്യക്തമാക്കി. തൂത്തുക്കുടിയിലെ തിരിച്ചെന്തൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഡിഎംകെ എംഎൽഎ ആയ രാധാകൃഷ്ണൻ മത്സ്യബന്ധന മൃഗസംരക്ഷണ വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്. ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടുന്നത്. 2022 ൽ ഏകദേശം ഒരു കോടി രൂപയുടെ സ്വത്തുക്കൾ കേന്ദ്ര ഏജൻസി കണ്ടുകെട്ടിയിരുന്നു. തമിഴ്നാട് ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിൽ നിന്നാണ് കള്ളപ്പണം വെളുപ്പിക്കൽ കേസ് ആരംഭിച്ചത്. 2001 മെയ് 14 നും 2006 മാർച്ച് 31നും ഇടയിൽ രാധാകൃഷ്ണൻ തന്റെ വെളിവാക്കപ്പെട്ട വരുമാനസ്രോതസ്സുകൾക്ക് പുറമേ രണ്ട് കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നാണ് വിജിലൻസ് ആൻഡ് ആൻ്റ്റി കറപ്ഷൻ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: