പ്രയാഗ് രാജ് മഹാകുംഭമേളയ്ക്ക് യോഗി ആദിത്യനാഥും മന്ത്രിസഭാംഗങ്ങളും ചേര്ന്ന് ത്രിവേണി സംഗമത്തില് സ്നാനം ചെയ്യുന്ന വീഡിയോ വൈറലായി പ്രചരിക്കുകയാണ്. യോഗിയുടെ നിഷ്കളങ്കമായ ഭക്തിയുടെ ചിത്രങ്ങളാണ് ഈ വീഡിയോയില് നിറയെ.
योगी आदित्यनाथ हमेशा सख़्त छवी में दिखते हैं… लेकिन माँ गांगा की गोद में पहुंचते ही बाबा का बालक रुप जाग गया।
महाकुंभ में स्नान के लिए सीएम @myogiadityanath के साथ उनकी पूरी कैबिनेट पहुँची।
कुंभ की ख़ुशी हर एक के चेहरे पर साफ़ झलक रही थी।
जय हो गंगा मैय्या की 😁… pic.twitter.com/OHEx2YvyJg
— Rubika Liyaquat (@RubikaLiyaquat) January 22, 2025
യോഗിയും മറ്റ് മന്ത്രിമാരും ത്രിവേണിസംഗമത്തില് സ്നാനം ചെയ്തശേഷം എല്ലാവരും വെള്ളം വായുവിലേക്ക് കുത്തിയെറിയുന്നത് കാണാം. ഇവിടെ കുട്ടികളുടേതായ നിഷ്കളങ്കതയാണ് യോഗിയിലും കൂട്ടാളികളിലും കാണാനാവുക.
ഗംഗയിലെ ജലം കുളിക്കാന് കൊള്ളില്ലെന്നും ശുദ്ധമല്ലെന്നുമുള്ള അഖിലേഷ് യാദവിന്റെ വാദത്തെ വെല്ലുവിളിച്ച് കൊണ്ടാണ് മുഖ്യമന്ത്രിയായ യോഗി ഗംഗയിലും പിന്നെ ത്രിവേണി സംഗമത്തിലും ഇറങ്ങിയത്.
വെള്ളത്തിന്റെ പരിശുദ്ധി എത്രയുണ്ടെന്ന് കാണിക്കാന് യോഗി മുങ്ങിക്കുളിക്കുകയും ചെയ്തിരുന്നു. യോഗി മാത്രമല്ല, തന്റെ മന്ത്രിസഭയിലെ മുഴുവന് അംഗങ്ങളെയും അദ്ദേഹം ഗംഗാസ്നാനത്തിന് കൊണ്ടുവരിക വഴി തന്റെ ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് യോഗി പ്രകടമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: