തൃശൂർ: ക്വിക്ക് കൊമേഴ്‌സിന്റെ പുതിയ മുഖമായി കിരാന പ്രോ, തൃശൂരിലേക്ക് വൻ പദ്ധതികളുമായി എത്തുകയാണ്. വെറും 10 മിനിറ്റിനുള്ളിൽ അവശ്യ ഉത്പന്നങ്ങൾ വീട്ടിലെത്തിക്കാനുള്ള സേവന വാഗ്ദാനത്തോടെ തൃശൂരിലെ നൂതന വാണിജ്യ രംഗത്ത് മാറ്റങ്ങൾ ഉണ്ടാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
തൃശൂരിൽ സ്ഥാപിക്കുന്ന സിറ്റി ഓഫീസ്, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50 മുതൽ 100 ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തനങ്ങളെ വിപുലീകരിക്കും. ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ONDC) സംരംഭത്തിന്റെ പിന്തുണയോടെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ പെട്ടെന്ന് നിറവേറ്റാനാണ് ഈ പുതിയ സംരംഭം ലക്ഷ്യമിടുന്നത്.
ആദ്യം രജിസ്റ്റർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് കിരാന പ്രോ വമ്പിച്ച ഓഫറുകൾ നൽകുന്നുണ്ട്. “ഞട1” എന്ന പ്രൊമോ കോഡ് ഉപയോഗിക്കുന്ന ആദ്യത്തെ 100 ഉപയോക്താക്കൾക്കും “ഠഒഞകടടഡഞജഛഛഞഅങ” എന്ന കോഡ് ഉപയോഗിക്കുന്ന 100 തൃശൂരുകാരക്കും 300 രൂപയിൽ താഴെയുള്ള എല്ലാ ഓർഡറുകളും വെറും 1 രൂപയ്‌ക്ക് ലഭ്യമാകും.
കിരാന പ്രോയുടെ സഹസ്ഥാപകനായ ദീപക് രവീന്ദ്രൻ, തൃശൂർ സ്വദേശിയാണ്. നാട്ടിലെ ചെറുകിട വ്യാപാരികളെ ശക്തിപ്പെടുത്താനുള്ള ലക്ഷ്യമാണ് തന്റെ പുതിയ സംരംഭം വഴി താൻ മുന്നോട്ടുവെയ്‌ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ടെക്‌നോളജിയുടെ അടുക്കളയിൽ നിന്ന് തദ്ദേശീയ സംരംഭങ്ങൾക്കും ഉപഭോക്താക്കൾക്കും ആനുകൂല്യം നൽകുക എന്നതാണ് ദീപകിന്റെ ലക്ഷ്യം.
പ്രീ-സീഡ് ഫണ്ടിങ്ങിലൂടെ അടക്കം സംരംഭം വലിയ നിക്ഷേപങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ടർബോ സ്റ്റാർട്ട്, അൺപോപ്പുലർ വെഞ്ച്വേഴ്സ്, ബ്ലൂം ഫൗണ്ടേഴ്സ് ഫണ്ട്, തുടങ്ങിയ പ്രമുഖ നിക്ഷേപകരുടെയും മിൽക്ക്ബാസ്‌ക്കറ്റിന്റെ യതീഷ് തൽവാഡിയ, ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പിന്റെ വികാസ് തനേജ എന്നിവരുടേയും പിന്തുണയോടെ കിരാന പ്രോ മുന്നോട്ടുപോവുന്നു.
കിരാന പ്രോയുടെ പുതിയ സിറ്റി ഓഫീസ് കേരളത്തെ ടെക് സ്റ്റാർട്ടപ്പുകളുടെ ഹബ്ബാക്കും എന്ന പ്രതീക്ഷയിൽ കമ്പനിയും സംരംഭകരും ഒരുങ്ങുന്നു. തൃശൂരിലെ ചെറുകിട വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഇതിനകം തന്നെ കിരാന പ്രോ കരുത്തേകാൻ തുടങ്ങി.
തൃശൂരിലെ വിപണിയും ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും സന്തോഷവുമാണ് കിരാന പ്രോയുടെ വിജയത്തിന്റെ അടിസ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: