India

‘പരാക്രം ദിവസ്’ : നേതാജിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഗവര്‍ണര്‍ സി.വി.ആനന്ദ ബോസ്

സ്വാതന്ത്ര്യത്തിനായുള്ള ഭാരതത്തിന്റെ പോരാട്ടത്തില്‍ നേതാജിയുടെ അതുല്യ സംഭാവനകളെയും അജയ്യമായ മനോഭാവത്തെയും ഗവര്‍ണര്‍ അനുസ്മരിച്ചു .

Published by

കൊല്‍ക്കത്തഃ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 128ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി. വി. ആനന്ദ ബോസ് കൊല്‍ക്കത്തയിലെ ചരിത്രപ്രധാനമായ നേതാജി ഭവന്‍ സന്ദര്‍ശിച്ചു. സ്വാതന്ത്ര്യത്തിനായുള്ള ഭാരതത്തിന്റെ പോരാട്ടത്തില്‍ നേതാജിയുടെ അതുല്യ സംഭാവനകളെയും അജയ്യമായ മനോഭാവത്തെയും ഗവര്‍ണര്‍ അനുസ്മരിച്ചു .

‘ ഭാരതത്തിന്റെ മോചനത്തിനായുള്ള പോരാട്ടത്തില്‍ നേതാജിയുടെ അസാമാന്യമായ ധൈര്യവും അചഞ്ചലമായ സമര്‍പ്പണവും അതുല്യമായ ദേശസ്‌നേഹവും ഭാവിതലമുറകള്‍ക്ക് പ്രചോദനമായി തുടരുന്നു. ആ പാരമ്പര്യത്തിന്റെ ആഘോഷമാണ് ‘പരാക്രം ദിവസ്’ – ആനന്ദബോസ് പറഞ്ഞു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by