ന്യൂദല്‍ഹി: ദല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെയും ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാളിനെയും കടന്നാക്രമിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി ദല്‍ഹിയില്‍ സംഘടിപ്പിച്ച പൊതുയോഗങ്ങളിലാണ് യോഗി ആദിത്യനാഥ് ആപ് ഭരണത്തിനെതിരെ തുറന്നടിച്ചത്. മുഖ്യമന്ത്രിയായ താനും മന്ത്രിമാരും പ്രയാഗ്രാജില്‍ കുംഭമേളയില്‍ പങ്കെടുത്ത് സ്നാനം ചെയ്തതുപോലെ അരവിന്ദ് കേജ്രിവാളും മന്ത്രിമാരും യമുനയില്‍ കുളിക്കുമോയെന്ന് യോഗി ചോദിച്ചു. യമുനയെ മാലിന്യമുക്തമാക്കുമെന്ന് കേജ്രിവാള്‍ നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. എന്നാലിന്ന് യമുനയില്‍ കൂടുതല്‍ മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ജനങ്ങള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് യോഗി അഭിപ്രായപ്പെട്ടു. റോഡില്‍ കുഴിയുണ്ടോ അതോ കുഴിയില്‍ റോഡാണോ എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയാണ്. ആപ് ഭരണം ദല്‍ഹിയെ മാലിന്യക്കൂമ്പാരമാക്കി മാറ്റി. ആം ആദ്മി പാര്‍ട്ടിയും അതിന്റെ നേതാക്കളും നുണകളുടെ എടിഎമ്മുകളാണ്. ബംഗ്ലാദേശികളായ അനധികൃത കുടിയേറ്റക്കാരെയും റോഹിങ്ക്യകളെയും ഗൂഡാലോചനയുടെ ഭാഗമായി കേജ്രിവാള്‍ ദല്‍ഹിയില്‍ താമസിപ്പിച്ചിരിക്കുകയാണെന്നും യോഗി കുറ്റപ്പെടുത്തി.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയിലെ ജനങ്ങള്‍ ബിജെപിക്ക് ഒപ്പം നിന്നു. നിയമസഭാ തെരഞ്ഞെടുപ്പിലും ജനം ബിജെപിയെ പിന്തുണയ്‌ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള ഇരട്ട എഞ്ചിന്‍ സര്‍ക്കാരിന് മാത്രമെ ദല്‍ഹിയെ വികസനത്തിന്റെ പാതയിലേക്ക് നയിക്കാന്‍ സാധിക്കൂ എന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: