Kerala

വൈദ്യുതി ബോര്‍ഡിന്‌റെ വരവുചെലവ് അംഗീകരിക്കുന്നതിനുള്ള പെറ്റീഷന്‍: പൊതു തെളിവെടുപ്പ് 29 ന്

Published by

തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ മുന്‍പാകെ വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ്, 2023-24 സാമ്പത്തിക വര്‍ഷത്തെ വരവുചെലവു കണക്കുകള്‍ ട്രൂയിംഗ്അപ്പ് ചെയ്ത് അംഗീകരിക്കുന്നതിനുള്ള പെറ്റീഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്. പെറ്റീഷന്‍ കമ്മീഷന്റെ വെബ്സൈറ്റില്‍ (www.erckerala.org) ലഭ്യമാണ്. ഇതുമായി ബന്ധപ്പെട്ട് ജനുവരി 29 ന് കമ്മീഷന്റെ തിരുവനന്തപുരത്തു കോര്‍ട്ട് ഹാളില്‍ വച്ച് രാവിലെ 11 മണിക്ക് പൊതു തെളിവെടുപ്പ് നടത്തും. പൊതുതെളിവെടുപ്പില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തിരം പങ്കെടുക്കാം. വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തിരം പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ജനുവരി 28 ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി കമ്മീഷന്റെ വെബ്സൈറ്റില്‍ ലഭ്യമായിട്ടുള്ള ലിങ്ക് വഴി (https://kserc.sbs/hearing-registration/) രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ മുഖേനയാണ് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവരുടെ മുന്‍ഗണനാക്രമം തീരുമാനിക്കുന്നതും പങ്കാളിത്തത്തിനുള്ള ലിങ്ക് ലഭ്യമാക്കുന്നതും. കൂടാതെ തപാല്‍ മുഖേനയും ഇ-മെയില്‍ മുഖേനയും പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. തപാല്‍ / ഇ-മെയില്‍ (kserc@erckerala.org) മുഖേന അയയ്‌ക്കുന്ന അഭിപ്രായങ്ങള്‍ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍, കെ.പി.എഫ്.സി ഭവനം, സി.വി. രാമന്‍പിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695 010 എന്ന വിലാസത്തില്‍ ജനുവരി 28 വൈകുന്നേരം 5 മണി വരെ സ്വീകരിക്കും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക