India

580 ശസ്ത്രക്രിയകൾ , ഹൃദയാഘാതത്തിന് മാത്രം ചികിത്സ തേടിയത് 100-ലധികം പേർ ; മഹാകുംഭമേളയ്‌ക്കിടെ ചികിത്സ നൽകിയത് ഒരു ലക്ഷത്തോളം പേർക്ക്

Published by

ലക്നൗ : മഹാ കുംഭമേളയ്‌ക്കിടെ രക്ഷപ്പെടുത്തിയത് ഹൃദയാഘാതം സംഭവിച്ച 100-ലധികം ഭക്തരെ . ഗുരുതരാവസ്ഥയിലുള്ള 183 രോഗികളെ ഐസിയുവിൽ പ്രവേശിപ്പിച്ചു, 580 ചെറിയ ശസ്ത്രക്രിയകൾ വിജയകരമായി നടത്തി. ഇതുമാത്രമല്ല, ഇതുവരെ 170,727 രക്തപരിശോധനകൾ നടത്തി, 100,998 പേർ ഒപിയിൽ ചികിത്സ തേടി . രാജ്യത്തെ ഏറ്റവും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സെൻട്രൽ ആശുപത്രി മഹാകുംഭമേളയിൽ ചികിത്സ നൽകുന്നത്.

മഹാ കുംഭ് നഗറിൽ രാജ്യത്തുനിന്നും വിദേശത്തുനിന്നുമുള്ള ഭക്തർക്ക് മികച്ച ആരോഗ്യ പരിചരണം ലഭിക്കുന്നുണ്ടെന്ന് മഹാ കുംഭ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നോഡൽ ഓഫീസർ ഡോ. ഗൗരവ് ദുബെ പറഞ്ഞു.‘മധ്യപ്രദേശിൽ നിന്നുള്ള രണ്ട് ഭക്തർക്ക് ഇന്ന് നെഞ്ചുവേദന അനുഭവപ്പെട്ടു, അവരെ സെൻട്രൽ ആശുപത്രിയിൽ എത്തിച്ച് ഐസിയുവിൽ പ്രവേശിപ്പിച്ചു, പരിശോധിച്ച് ഉടനടി ചികിത്സ നൽകി. ഇപ്പോൾ അവർ പൂർണ്ണമായും ആരോഗ്യവാന്മാരാണ്.”ഡോ. ഗൗരവ് ദുബെ പറഞ്ഞു

മഹാ കുംഭമേളയിൽ ഇത്രയും മികച്ച ആരോഗ്യ സംരക്ഷണം ഉറപ്പാക്കിയതിന് സംസ്ഥാന സർക്കാരിനോട് അദ്ദേഹം നന്ദി പറഞ്ഞു.ജനറൽ മെഡിസിൻ, ഡെന്റൽ സർജറി, ഓർത്തോപീഡിക്സ്, ഗൈനക്കോളജി, പീഡിയാട്രിക്സ്, ചൈൽഡ് കെയർ എന്നിവയിലെ സ്പെഷ്യലിസ്റ്റുകൾ ഉൾപ്പെടെയുള്ള സംഘമാണ് മഹാകുംഭമേളയിൽ സേവനം നടത്തുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by