മഥുര : ദേശീയ പതാകയിൽ വൈക്കോൽ പൊതിഞ്ഞ് കെട്ടിയ അച്ഛനും, മകനും അറസ്റ്റിൽ . ഉത്തർപ്രദേശിലെ മഥുര ഷെർഗഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഔധൂത ഗ്രാമത്തിലാണ് സംഭവം . മൗജു ഖാൻ , മകൻ അലിഖാൻ എന്നിവരാണ് പിടിയിലായത്.
ബിഎൻഎസ് 2, 115 (2), 352 വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്തത്. അലി ഖാൻ ദേശീയപതാകയെ ചാക്ക് പോലെയാക്കി അതിൽ വൈക്കോൽ നിറയ്‌ക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു.വീഡിയോ ശ്രദ്ധയിൽപ്പെട്ട ഗ്രാമവാസികളിൽ ചിലർ അലിഖാന്റെ വീട്ടിൽ കാര്യം പറയാനായി എത്തിയപ്പോൾ അച്ഛനും, മകനും ചേർന്ന് ഇവരെ മർദ്ദിച്ചതായും പരാതിയുണ്ട്.
തുടർന്ന് ഈ ഗ്രാമവാസികൾ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.പരാതിയിൽ പിതാവിനും മകനുമെതിരെ പൊലീസ് കേസെടുത്തു. ഇരുവരെയും റിമാൻഡ് ചെയ്തു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: