ഉദ്ഘാടനങ്ങളിലൂടെയും മറ്റും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് നടി അന്ന രേഷ്മ രാജന്‍. അതേസമയം തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെച്ച് നടി സോഷ്യല്‍ മീഡിയയിലൂടെ എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
താന്‍ ഷോപ്പിങ്ങിന് പോയപ്പോള്‍ ദേശീയ പതാകയോട് സാമ്യമുള്ള ദുപ്പട്ട വില്‍ക്കുന്നത് കണ്ടു എന്ന് പറഞ്ഞാണ് നടി എത്തിയത്. ദേശീയ പതാകയോടുള്ള അനാദരവ് ആണിതെന്നാണ് അന്ന പറഞ്ഞത്. എന്നാല്‍ ഇതിലൂടെ വ്യാപക വിമര്‍ശനമാണ് നടിയ്‌ക്ക് ലഭിച്ചിരിക്കുന്നത്.
‘ഇന്ന് ഞാന്‍ എറണാകുളത്ത് ഒരു കാഷ്വല്‍ ഷോപ്പിംഗ് നടത്തുമ്പോള്‍… ഒരു ചെറിയ റീട്ടെയില്‍ ഷോപ്പില്‍ ഞാന്‍ ഈ ദുപ്പട്ട കണ്ട് ഞെട്ടി. കാരണം ഈ ദുപ്പട്ട രൂപകല്‍പ്പന ചെയ്തിരിക്കുന്നത് നമ്മുടെ ദേശീയ പതാകയോട് സാമ്യമുള്ളത് പോലെയാണ്. ഇത് 2005 ലെ ദേശീയ അഭിമാനത്തോടുള്ള അവഹേളനം തടയല്‍ (ഭേദഗതി) നിയമത്തിന്റെ സെക്ഷന്‍ 2 (ഇ) യുടെ വ്യക്തമായ ലംഘനമാണ്. ഇത് നമ്മുടെ ഇന്ത്യന്‍ ദേശീയ പതാകയോടുള്ള അനാദരവായി കണക്കാക്കപ്പെടുന്നു.
ഇത് കണ്ടതിന് ശേഷം ഞാന്‍ കടയുടമയോട് ഇതേക്കുറിച്ച് ചോദിച്ചു. ഇന്ത്യന്‍ പതാകയെ മറ്റ് രാജ്യത്തെ പതാകകളുമായി താരതമ്യപ്പെടുത്തി വളരെ പരിഹാസത്തോടെയാണ് അവര്‍ പ്രതികരിച്ചത്. ഒരു വശത്ത് ഇന്ത്യന്‍ പതാകയുടെ ത്രിവര്‍ണ്ണവും 24 സ്‌പോക്കുകളുള്ള ഏറ്റവും ആദരണീയമായ അശോക ചക്രവും ദുപ്പട്ടയുടെ മൂലഭാഗത്താണ്. ഈ സന്ദര്‍ഭത്തില്‍ എനിക്ക് കൂടുതല്‍ വിഷമം തോന്നി.
എന്നെ സംബന്ധിച്ചിടത്തോളം അഭിമാനിയായ ഒരു ഇന്ത്യക്കാരിയെന്ന നിലയില്‍ ഞാന്‍ സംതൃപ്തയാണ്. ഏത് കളര്‍ മിക്‌സും പാറ്റേണും ഉപയോഗിച്ച് ഞങ്ങള്‍ക്ക് ദശലക്ഷം ആപ്പ് ഡിസൈനുകള്‍ ലഭ്യമാണ്. ദേശീയ സമഗ്രതയുടെയും സ്വതന്ത്ര്യത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമായതിനാല്‍ അതിനെ അപമാനിക്കാന്‍ അയാളെ അനുവദിക്കാതിരിക്കാന്‍ ഞാനിത് വിളിച്ച് പറയുകയാണ്. ബന്ധപ്പെട്ട അധികാരികള്‍ ഇത് അടയാളപ്പെടുത്തുകയും ഇതിനെതിരെ സംസാരിക്കുകയും ചെയ്യുക. ഭാവിയില്‍ അത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണെന്നും,’ നടി പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.
അതേ സമയം അന്ന രാജന്റെ എഴുത്ത് വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടെങ്കിലും ഇതിന് താഴെ വ്യാപകമായ വിമര്‍ശനമാണ് വരുന്നത്. ‘അമേരിക്ക പോലുള്ള രാജ്യത്തെ പതാക കൊണ്ട് അടിവസ്ത്രവും ബിക്കിനിയും ധരിക്കുന്നു. ഒരു പൗരനെന്ന നിലയിലും അവിടുത്തെ ആളുകള്‍ അതേ കുറിച്ച് സംസാരിക്കാറ് പോലുമില്ല. നിങ്ങള്‍ ഇവിടെ ഒരു ദുപ്പട്ടയെ കുറിച്ചാണ് സംസാരിക്കുന്നത്.
നിങ്ങള്‍ നിങ്ങളുടെ രാജ്യത്തെ സ്‌നേഹിക്കുന്നുവെങ്കില്‍ അമേരിക്കയിലുള്ളവര്‍ ഉത്തരവാദിത്തമുള്ള പൗരന്മാരാണ്. അവര്‍ ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കുന്നു. ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. അങ്ങനെയാണ് മറ്റുള്ളവര്‍ അവരുടെ രാജ്യത്തോട് സ്‌നേഹവും ബഹുമാനവും കാണിക്കുന്നത്. എന്നാല്‍ ഇന്ത്യക്കാര്‍ ഇതൊന്നും ചെയ്യുന്നില്ല, പക്ഷേ ഇത്തരം നിസ്സാര കാര്യങ്ങളുമായി വന്ന് ഊതി വീര്‍പ്പിക്കും. എന്നിട്ട് ഞങ്ങള്‍ നമ്മുടെ രാജ്യത്തെ സ്‌നേഹിക്കുന്നുവെന്ന് പറയുകയും ചെയ്യുന്നു.
ഇന്ത്യക്ക് വേണ്ടി പോരാടാന്‍ മഹാത്മാഗാന്ധിക്ക് ശേഷം അടുത്തത് ആര് എന്ന ചോദ്യത്തിന് വിരാമം. അന്ന രേഷ്മ രാജന്‍ ദ ഫയര്‍ ലേഡി. ഏണി വച്ച് എയറില്‍ പോകാന്‍ അടുത്ത വള്ളി പിടിച്ചു വരണുണ്ട് ചേച്ചി, ഫേസ്ബുക്കില്‍ ആയിരുന്നെങ്കില്‍ മോദിജി മൂക്ക് ചീറ്റുന്ന ദുപ്പട്ടയുടെ വീഡിയോ ഇടമായിരുന്നു.’ എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക