പ്രയാഗ്‌രാജ് : പ്രശസ്ത ബോളിവുഡ് നടി ഭാഗ്യശ്രീ തന്റെ കുടുംബത്തോടൊപ്പം മഹാകുംഭമേളയിൽ പങ്കെടുക്കാൻ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെത്തി. പ്രദേശത്തെ സർക്കാരിന്റെ ക്രമീകരണങ്ങളെ പ്രശംസിക്കുകയും ഈ പരിപാടി ലോകമെമ്പാടുമുള്ള നിരവധി ആളുകളെ ആകർഷിക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
ഞങ്ങൾ വളരെ ആവേശത്തിലാണ്, മുഴുവൻ കുടുംബത്തോടൊപ്പമാണ് വന്നത്. ഭരണകൂടം നിരവധി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഞങ്ങൾ അത് കാണുകയും ഗംഗാ നദിയിൽ പുണ്യസ്നാനം നടത്തുകയും ചെയ്തു. മഹാകുംഭം വളരെക്കാലമായി ഞങ്ങളുടെ പാരമ്പര്യമാണ്. യോഗി സർക്കാർ നല്ല പ്രവർത്തനങ്ങൾ നടത്തി, അത് ലോകമെമ്പാടുമുള്ള നിരവധി ആളുകളെ ആകർഷിക്കുന്നുണ്ടെന്നും നടി കൂട്ടിച്ചേർത്തു.
അതേസമയം തണുത്ത കാലാവസ്ഥ ഉണ്ടായിരുന്നിട്ടും ബുധനാഴ്ച പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭത്തിൽ സ്‌നാനം ചെയ്യാൻ വലിയൊരു ഭക്തജനക്കൂട്ടം ഒത്തുകൂടിയിരുന്നു. ഇത് വരെ, ഏകദേശം 8.81 കോടി ആളുകൾ ഗംഗ, യമുന, സരസ്വതി എന്നിവയുടെ പുണ്യ സംഗമത്തിൽ സ്‌നാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: