Kerala

ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആക്കി ആരോഗ്യ വകുപ്പിന്റെ ഉത്തരവ്, ഡോ. രാജേന്ദ്രന്‍ ഡി എച്ച്‌സിലേക്ക്

കഴിഞ്ഞ മാസം ആരോഗ്യവകുപ്പ് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവാാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം

Published by

തിരുവനന്തപുരം: കസേരകളിക്കൊടുവില്‍ ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആക്കി ആരോഗ്യ വകുപ്പിന്റെ പുതിയ ഉത്തരവ്. ഡോ. രാജേന്ദ്രനെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ (വിജിലന്‍സ്) ആയി ഡി എച്ച്‌സിലേക്ക് മാറ്റി.

ഇരുവരും ഒരേ സമയം ഡിഎംഒ ആയി ഓഫീസില്‍ തുടര്‍ന്നത് നേരത്തെ വിവാദമായിരുന്നു. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസിലെ കസേരകളി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

കഴിഞ്ഞ മാസം ആരോഗ്യവകുപ്പ് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവാാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. മൂന്ന് ഡിഎംഒമാരെയും നാല് അഡീഷണല്‍ ഡയറക്ടര്‍മാരെയും ആണ് സ്ഥലം മാറ്റിയത്. കോഴിക്കോട് ഡിഎംഒ ഡോ.എന്‍ രാജേന്ദ്രനു പകരം ഡോക്ടര്‍ ആശാദേവി ഡിസംബര്‍ പത്തിന് ചുമതല ഏറ്റതിന് പിന്നാലെ എന്‍ രാജേന്ദ്രന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമര്‍പ്പിച്ചു.

അനുകൂല ഉത്തരവ് വാങ്ങി രാജേന്ദ്രന്‍ വീണ്ടും കോഴിക്കോട് ഡിഎംഒ ആയി ചുമതലയേറ്റ ശേഷം അവധിയില്‍ ആയിരുന്ന ഡോ. ആശാദേവി ഡിഎംഒ ഓഫീസില്‍ എത്തിയതോടെ ഒരു ഓഫീസില്‍ രണ്ടു ഡിഎംഒ എന്ന സ്ഥിതി വന്നു. ഇതോടെ നേരത്തെ ഇറക്കിയ സ്ഥലംമാറ്റ ഉത്തരവ് എല്ലാവരും പാലിക്കണമെന്ന് കാട്ടി സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി.

ഇതോടെ ഡോ രാജേന്ദ്രനും സ്ഥലംമാറ്റപ്പെട്ട, കണ്ണൂര്‍ ഡിഎംഒ ഡോ.പിയുഷ് നമ്പൂതിരിയും അഡീഷണല്‍ ഡയറക്ടര്‍ ഡോ. ജയശ്രീയും ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സ്ഥലംമാറ്റ ഉത്തരവ് താത്കാലികമായി തടഞ്ഞു. പരാതിക്കാരുടെ ഭാഗം കേട്ട ശേഷം ഒരു മാസത്തിനകം അന്തിമ തീരുമാനമെടുക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. പുതിയ ഉത്തരവ് പ്രകാരം ഡോ. ആശാദേവി കോഴിക്കോട് ഡിഎംഒ ആകും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by