Kerala

മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയെ മയക്കുവെക്കാനുള്ള ദൗത്യം വ്യാഴാഴ്ചത്തേക്ക് മാറ്റി

വനത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുന്നുണ്ട്

Published by

തൃശൂര്‍ : അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തിയ കാട്ടാനയെ മയക്കുവെക്കാനുള്ള ദൗത്യം വ്യാഴാഴ്ചത്തേക്ക് മാറ്റി. ആനയെ നിരീക്ഷണവലയത്തിലേക്ക് എത്തിച്ച ശേഷം മാത്രമായിരിക്കും മയക്കുവെടി വെച്ച് ചികില്‍സിക്കാനുള്ള നടപടികളിലേക്ക് കടക്കുക.

ആന വനത്തില്‍ തന്നെ ഉണ്ടാകാന്‍ സാധ്യതയുള്ള മേഖലയില്‍ ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ ഇന്ന് പരിശോധന നടത്തി.ഡ്രോണ്‍ സംവിധാനം ഉപയോഗിച്ചുകൊണ്ടും പരിശോധന നടന്നു.വനത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുന്നുണ്ട്.

മസ്തകത്തിലുണ്ടായ മുറിവ് വെടിയേറ്റതിനാലോ അല്ലെങ്കില്‍ കാട്ടാനകള്‍ തമ്മില്‍ കുത്തുകൂടുന്ന സമയത്ത് മുറിവേറ്റതോ ആകാമെന്നാണ് വെറ്ററിനറി ഡോക്ടര്‍മാര്‍ പറയുന്നത്. ഈ രണ്ട് സാധ്യതകള്‍ മുന്‍നിര്‍ത്തി കൊണ്ടാണ് ആനയ്‌ക്ക് ചികിത്സ നല്‍കാനുള്ള നീക്കം നടത്തുന്നത്. ആനയെ കണ്ടെത്തി മയക്കിയാല്‍ മാത്രമേ മെറ്റല്‍ ഡിക്റ്റക്റ്റര്‍ ഉപയോഗിച്ചുകൊണ്ട് ഇക്കാര്യങ്ങളില്‍ സ്ഥിരീകരണം നടത്താനാകൂ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by