ന്യൂദെൽഹി:നടൻ സെയ്ഫ് അലിഖാന്റെ വീട്ടിലെത്തി അദ്ദേഹത്തെ ആക്രമിച്ച ബംഗ്ലാദേശ് പൗരനായ ഷെരീഫുൾ ഇസ്ലാം ഷെഹ്സാദിനെ തനിക്ക് ആറോളം കുത്തേറ്റിട്ടും അയാളെ കീഴടക്കി മുറിയിൽ പൂട്ടിയിട്ട ശേഷമാണ് സെയ്ഫ് അലി ഖാൻ ആശുപത്രിയിലേക്ക് പോയത്. എന്നാൽ മുറിയിൽ നിന്നും കഠിന ശ്രമം നടത്തി അക്രമി രക്ഷപ്പെടുകയായിരുന്നു. മുറിയുടെ ചുമരിൽ സ്ഥാപിച്ച എയർകണ്ടീഷൻ നീക്കംചെയ്ത് അതിന്റെ മാളത്തിലൂടെയാണ് അക്രമി പുറത്തിറങ്ങി രക്ഷപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കുന്നു. അവിടെനിന്ന് രക്ഷപ്പെട്ട അക്രമി ആദ്യം ബംഗാളിലെ ഹൗറയിൽ എത്താനും അവിടെനിന്നും ബംഗ്ലാദേശിലേക്ക് രക്ഷപ്പെടാനുമായിരുന്നു പദ്ധതിയിട്ടത്.ഹൗറയിലേക്കുള്ള ട്രെയിൻ ടിക്കറ്റ് സംഘടിപ്പിക്കാൻ അദ്ദേഹം ട്രാവൽ ഏജന്റുമാരുമായി ബന്ധപ്പെട്ടിരുന്നു. പെട്ടെന്നുള്ള ടിക്കറ്റിന് ട്രാവൽ ഏജൻസികൾ കൂടുതൽ പണം ആവശ്യപ്പെട്ടപ്പോൾ അത് നൽകാനായി ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ തന്നെ താനയിൽ വച്ച് ഷെരീഫിനെ മഹാരാഷ്‌ട്ര പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവദിവസം കെട്ടിടത്തിന്റെ മതിൽ തുരന്നാണ് അക്രമി അകത്തു കയറിയത്. ഈ സമയത്ത് കെട്ടിടത്തിലെ സുരക്ഷാ ഗാർഡുകൾ ഉറങ്ങുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഫ്ലാറ്റിലെ ബാത്റൂമിലെ ഒരു ജനലിലൂടെ വീട്ടിലേക്ക് പ്രവേശിച്ച അക്രമി ഗോവണിപ്പടിയും ഇടയ്‌ക്ക് ഉപയോഗിച്ചിട്ടുണ്ട്. ശബ്ദം ഉണ്ടാകാതിരിക്കാൻ ഷൂസ് അഴിച്ചു വച്ചിട്ടാണ് അക്രമിയായ ഷെരീഫുൾ മകന്റെ മുറിയിൽ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക