India

ആർജി കാർ മെഡിക്കൽ കോളേജ് കൊലപാതക കേസ് : സഞ്ജയ് റോയിക്ക് വധശിക്ഷ ഉറപ്പാക്കാനുറച്ച് സിബിഐ

ആർ‌ജി കാർ ബലാത്സംഗ, കൊലപാതക കേസിൽ പ്രതിയായ സഞ്ജയ് റോയിക്ക് സീൽഡ സിവിൽ ആൻഡ് ക്രിമിനൽ കോടതിയാണ് ജീവപര്യന്തം തടവ് പ്രഖ്യാപിച്ചത്

Published by

കൊൽക്കത്ത: ആർ‌ജി കാർ ബലാത്സംഗ, കൊലപാതക കേസിലെ പ്രതിയായ സഞ്ജയ് റോയിക്ക് വധശിക്ഷ നൽകണമെന്ന് സിബിഐ ആവശ്യപ്പെടും. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കൽക്കട്ട ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. കേസിന്റെ അടുത്ത വാദം ജനുവരി 27 ന് നടക്കും.

ഇന്ന് സഞ്ജയ് റോയിയെ കുറ്റക്കാരനാണെന്ന് വിധിച്ച വിചാരണ കോടതിയുടെ ജീവപര്യന്തം തടവ് വിധിക്കെതിരെ പശ്ചിമ ബംഗാൾ സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിരുന്നു. വധശിക്ഷ ആവശ്യപ്പെട്ട് അഡ്വക്കേറ്റ് ജനറൽ കിഷോർ ദത്തയാണ് ജസ്റ്റിസ് ദേബാങ്ഷു ബസക്കിന്റെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

ആർ‌ജി കാർ ബലാത്സംഗ, കൊലപാതക കേസിൽ പ്രതിയായ സഞ്ജയ് റോയിക്ക് സീൽഡ സിവിൽ ആൻഡ് ക്രിമിനൽ കോടതിയാണ് ജീവപര്യന്തം തടവ് പ്രഖ്യാപിച്ചത്. ഇതോടൊപ്പം, പ്രതികൾക്ക് 50,000 രൂപ പിഴയും കോടതി വിധിച്ചു. അതേ സമയം നഷ്ടപരിഹാരമായ 17 ലക്ഷം രൂപ ഇരയുടെ പിതാവ് നിരസിച്ചിരുന്നു. പ്രതികൾക്ക് വധശിക്ഷ ആവശ്യപ്പെട്ട് ഉന്നത കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വിധി വന്ന ഉടൻ തന്നെ ബിജെപി നേതാവ് സുവേന്ദു അധികാരി ട്രെയിനി ഡോക്ടറുടെ മാതാപിതാക്കൾക്ക് പിന്തുണ നൽകുകയും പ്രധാന കുറ്റവാളിയുടെ ജീവപര്യന്തം തടവ് ചോദ്യം ചെയ്യാനുള്ള അവരുടെ തീരുമാനത്തെ പിന്തുണയ്‌ക്കുകയും ചെയ്തു. നേരത്തെ പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ചതിനെ മുഖ്യമന്ത്രി മമത ബാനർജി പരസ്യമായി എതിർത്തിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക