India

‘ജയ് ഇസ്ലാം’: വിവാദ മുദ്രാവാക്യം ഉയർത്തി ഉത്തരാഖണ്ഡ് കോൺഗ്രസ് നേതാവ് യശ്പാൽ ആര്യ, വീഡിയോ വൈറൽ

“ജയ് ഹിന്ദ്. ജയ് ഭാരത്. ജയ് ഉത്തരാഖണ്ഡ്. ജയ് ഇസ്ലാം.” എന്നാണ് വീഡിയോയിൽ ആര്യ പറയുന്നത്

Published by

ഡെറാഡൂൺ: ഉത്തരാഖണ്ഡ് കോൺഗ്രസ് നേതാവ് യശ്പാൽ ആര്യ ഒരു മുസ്ലീം പള്ളിക്ക് പുറത്തുള്ള റോഡിൽ നടന്ന പൊതു റാലിയിൽ ‘ജയ് ഇസ്ലാം’ മുദ്രാവാക്യം വിളിച്ചത് വിവാദത്തിന് തിരികൊളുത്തി. സംഭവത്തിന്റെ വീഡിയോ ഇതിനോടകം ഇന്റർനെറ്റിൽ വൈറലായി.

“ജയ് ഹിന്ദ്. ജയ് ഭാരത്. ജയ് ഉത്തരാഖണ്ഡ്. ജയ് ഇസ്ലാം.” എന്നാണ് വീഡിയോയിൽ ആര്യ പറയുന്നത്. മതേതരത്വം മുഖമുദ്രയായി ഉയർത്തി പിടിക്കുന്ന ഒരു പാർട്ടിയെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് നേതാവ് ഒരു പ്രത്യേക മതത്തെ വ്യക്തമായി ഉയർത്തിക്കാട്ടുന്ന മുദ്രാവാക്യം അംഗീകരിച്ചുകൊണ്ട് ന്യൂനപക്ഷ പ്രീണനത്തിൽ ഏർപ്പെടുന്നതിന്റെ തെളിവാണിതെന്ന് പ്രദേശത്തെ ബിജെപി നേതാക്കൾ വിമർശിച്ചു.

https://twitter.com/i/status/1881936772302766298

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by