India

ഡൽഹിയിൽ എഎപി സർക്കാർ തീർത്തും പരാജയം ; കേന്ദ്ര സർക്കാർ പദ്ധതികൾ നടപ്പാക്കാൻ വിമുഖത കാട്ടി : പുഷ്കർ സിംഗ് ധാമി

ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാർ ആയുഷ്മാൻ ഭാരത്, പ്രധാൻ മന്ത്രി ആവാസ് യോജന തുടങ്ങിയ പ്രധാന ക്ഷേമ പദ്ധതികൾ നടപ്പാക്കിയിട്ടില്ലെന്ന്അദ്ദേഹം പറഞ്ഞു.

Published by

ന്യൂഡൽഹി : എഎപി സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. കഴിഞ്ഞ ഒരു ദശാബ്ദമായി ദേശീയ തലസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ സ്തംഭിച്ചിരിക്കുകയാണെന്നും കേന്ദ്ര സർക്കാർ പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കിയിട്ടില്ലെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

“രാജ്യമെമ്പാടും, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇരട്ട എഞ്ചിൻ സർക്കാർ ഉള്ളിടത്തെല്ലാം, വികസനം വളരെ വേഗത്തിൽ നടക്കുന്നു. കഴിഞ്ഞ ഒരു ദശാബ്ദമായി ഡൽഹിയിലെ പല വികസന പ്രവർത്തനങ്ങളും സ്തംഭിച്ചിരിക്കുകയാണ്, കേന്ദ്ര സർക്കാർ പദ്ധതികൾ ഡൽഹിയിൽ നടപ്പിലാക്കിയിട്ടില്ല. ഡൽഹിയിൽ യമുന നദി വിഷലിപ്തമായി, അവിടെ കുളിക്കുന്നത് പോലും അസാധ്യമാണ്, അത് കുടിവെള്ളമായി ഉപയോഗിക്കുന്നത് പോലും അസാധ്യമാണ്,”- അദ്ദേഹം പറഞ്ഞു.

ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാർ ആയുഷ്മാൻ ഭാരത്, പ്രധാൻ മന്ത്രി ആവാസ് യോജന തുടങ്ങിയ പ്രധാന ക്ഷേമ പദ്ധതികൾ നടപ്പാക്കിയിട്ടില്ലെന്ന്അദ്ദേഹം പറഞ്ഞു. വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ എഎപി പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. മികച്ച ഭരണത്തിനായി ഡൽഹിയിൽ ‘എഎപിക്ക് പകരം ബിജെപി ഭരണം നടത്തണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഫെബ്രുവരി 5നാണ് ഡൽഹിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 8 ന് വോട്ടെണ്ണൽ നടക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക