കൊല്ലം : കേരള സര്‍ക്കാര്‍ കൊല്ലത്ത് നിര്‍മ്മിച്ച ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തില്‍ ഗുരുദേവ മ്യൂസിയം ഒരുക്കും. ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട വിവരങ്ങള്‍, പഴയ പ്രസിദ്ധീകരണങ്ങള്‍, അപൂര്‍വ വസ്തുക്കള്‍ (അവയുടെ ഫോട്ടോ), പ്രമാണ രേഖകള്‍, ഗുരു വിശ്രമിക്കുകയും പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിട്ടുള്ള സ്ഥലങ്ങളെ സംബന്ധിച്ച വിവരം, ഗുരു പ്രതിഷ്ഠിച്ച അമ്പലങ്ങളുടെ വിവരം തുടങ്ങി ഇത്തരം ഒരു മ്യൂസിയത്തില്‍ പ്രദര്ശിപ്പിക്കുവാന് കഴിയുന്ന വസ്തുക്കളും വിവരങ്ങളും ശേഖരിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ഗുരുവുമായി ബന്ധപ്പെട്ട രേഖകള്‍, അപൂര്‍വ വസ്തുക്കള്‍ തുടങ്ങിയവയെപ്പറ്റി വിവരം ലഭിക്കുന്നവര്‍ ചെമ്പഴന്തിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ അന്തര്‍ദേശീയ പഠന തീര്‍ഥാടന കേന്ദ്രം ഡയറക്ടറെ അറിയിക്കേണ്ടതാണ്. ഫോണ്‍: 9995568505, [email protected].
പ്രതികരിക്കാൻ ഇവിടെ എഴുതുക: