Kerala

ഹെഡ് മാസ്റ്ററെ വിരട്ടുന്ന പാലക്കാട്ടെ വിദ്യാര്‍ത്ഥി…കേരളത്തിലെ ഈ വീഡിയോ ഇന്ത്യയിലാകെ വൈറല്‍

ഹെഡ്മാസ്റ്ററെ വിരട്ടുന്ന പാലക്കാട് ജില്ലയിലെ ഒരു പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ വീഡിയോ ഇന്ത്യയിലാകെ വൈറലായി പ്രചരിക്കുകയാണ്

Published by

പാലക്കാട് :  ഹെഡ്മാസ്റ്ററെ വിരട്ടുന്ന പാലക്കാട് ജില്ലയിലെ ഒരു പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ വീഡിയോ ഇന്ത്യയിലാകെ വൈറലായി പ്രചരിക്കുകയാണ്. വിശദാംശങ്ങളില്‍ ഇല്ലാതെയാണ് ഈ വീഡിയോ എക്സില്‍ ആരോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നവോത്ഥാന കേരളത്തില്‍ പാലക്കാട് +2 വിദ്യാർത്ഥിയുടെ ഗുരുവന്ദനമെന്ന പേരിലാണ് ഒരാള്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇപ്പോള്‍ ഇത് പലരും ഷെയര്‍ ചെയ്ത് വൈറലായി. സ്കൂളിലെ ഒരു അധ്യാപകനോട് ധിക്കാരം കാണിച്ച വിദ്യാര്‍ത്ഥിയെ ഉപദേശിക്കുകയായിരുന്നു ഹെഡ്മാസ്റ്റര്‍. പിന്നെ കാണുന്നത് വിദ്യാര്‍ത്ഥി ഉഗ്രമൂര്‍ത്തിയായി ഉറഞ്ഞുതുള്ളുന്നതാണ്.

സ്കൂളിന്റെ പുറത്തേക്കിറങ്ങിയാല്‍ തന്നെ ചീത്തവിളിക്കുന്ന ഹെഡ് മാസ്റ്ററോട് പള്ളയ്‌ക്ക് കത്തിവെച്ചേ താന്‍ പോകൂ എന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്. ഹെഡ് മാസ്റ്റര്‍ക്ക് മകന്റെ മോശം സ്വഭാവങ്ങളുടെ ചില വീഡിയോ കാട്ടിക്കൊടുക്കുന്ന ഉമ്മയെയും കുട്ടി ചീത്ത വിളിക്കുന്നത് കേള്‍ക്കാം.

എന്നെ ഇനി ഈ സ്കൂളിലിട്ട് മെന്‍റലായി ഹരാസ്മെന്‍റ് ചെയ്താല്‍ സാറിനെ പുറത്ത് കിട്ടിയാല്‍ തീര്‍ക്കുമെന്നും താന്‍ വലിയ ദേഷ്യക്കാരനാണെന്നും പറഞ്ഞ് ഹെഡ്മാസ്റ്ററുടെ മുറിയിലെ കസേര ഉറക്കെ തട്ടിമാറ്റി പുറത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥിയെയാണ് ഈ വീഡിയോയില്‍ കാണുന്നത്.

ഈ വീഡിയോയ്‌ക്ക് നിരവധി പ്രതികരണങ്ങളും എത്തിയിട്ടുണ്ട്. കേരളത്തിലെ കമ്മ്യൂണിസ്റ്റുകളുടെ വിദ്യാഭ്യാസ നയം മൂലമാണ് അദ്ധ്യാപകർ വിദ്യാര്‍ഥികളെ ഇങ്ങനെ ഭയക്കേണ്ട ഗതികേട് ഉണ്ടായതെന്ന് വീഡിയോയോട് പ്രതികരിച്ച് ഒരാള്‍ പറയുന്നു. ചെപ്പകുറ്റിക്ക് നോക്കി ഒന്ന് കൊടുത്താൽ തീരാവുന്ന സൂക്കേടെ ഈ ചെക്കനുള്ളുവെന്നാണ് മറ്റൊരു പ്രതികരണം. പഠിപ്പിച്ച
അദ്ധ്യാപകന് റീത്ത് വക്കുന്ന കുട്ടി പാർട്ടികൾ ഉള്ള നാട്ടിൽ ഇതൊക്കെ ന്യായീകരിക്കാൻ ആൾക്കാരുണ്ടാകുമെന്നും വീഡിയോ ഇട്ട് ആ കുട്ടിയെ അപമാനിക്കരുത് എന്ന് പറയാനും ആളുകൾ കാണുമെന്നുമാണ് വേറൊരാളുടെ പ്രതികരണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by