India

മഹാകുംഭമേളയ്‌ക്ക് ഡ്രോണും സെന്‍സറും വഴി സുരക്ഷയൊരുക്കി പാരാ കമാന്‍ഡോകള്‍; റോബോട്ടുകള്‍ ഉണ്ടാക്കുന്ന ചായ ദിവസേന രണ്ട് കോടി പേര്‍ക്ക്

ഡ്രോണും സെന്‍സറും ഉള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് മഹാകുംഭമേളയ്ക്ക് സുരക്ഷ ഉറപ്പാക്കാന്‍ പാരാ കമാന്‍റോകള്‍. നാസായുടെ ശൈലിയിലുള്ള കണ്‍ട്രോള്‍ റൂമാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. നിരീക്ഷണത്തിനായി ഡ്രോണുകള്‍ ഉപയോഗിക്കുന്നു.

Published by

പ്രയാഗ് രാജ്: ഡ്രോണും സെന്‍സറും ഉള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് മഹാകുംഭമേളയ്‌ക്ക് സുരക്ഷ ഉറപ്പാക്കാന്‍ പാരാ കമാന്‍റോകള്‍. നാസായുടെ ശൈലിയിലുള്ള കണ്‍ട്രോള്‍ റൂമാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. നിരീക്ഷണത്തിനായി ഡ്രോണുകള്‍ ഉപയോഗിക്കുന്നു.

അസാധാരണമായ നീക്കങ്ങള്‍ തിരിച്ചറിയാന്‍ സെന്‍സറുകളും ഉപയോഗിക്കുന്നുണ്ട്. ദിവസേന 50 ലക്ഷം മുതല്‍ രണ്ടു കോടി വരെ ഭക്തര്‍ വരുന്ന മഹാകുംഭമേളാസ്ഥലത്ത് സാധാരണഭക്തര്‍ക്ക് വരെ കുറഞ്ഞ ചെലവില്‍ ചായ നല്‍കാന്‍ ഒരുക്കിയിരിക്കുന്നത് അത്യാധുനിക സാങ്കേതികവിദ്യ. ഇതിന് നിരവധി ബൂത്തുകള്‍ ചായ് പോയിന്‍റ് എന്ന പേരില്‍ സ്ഥാപിച്ചിട്ടുണ്ട്.

ഈ ചായ് പോയിന്‍റുകളില്‍ ദിവസേന നല്ല രുചിയുള്ള ചായ ഉണ്ടാക്കുന്നത് ഇവിടെ ചായയും കോഫിയും ഉണ്ടാക്കുന്നത് വെന്‍ഡിംഗ് മെഷീനുകള്‍ ആണ്. റോബോട്ടിക് സാങ്കേതിക വിദ്യയാണ് ഇതിന് ഉപയോഗിക്കുന്നത്.. ദിവസേന രണ്ട് കോടി ചായ വരെ ഇവിടെ ഉണ്ടാക്കും. വളരെ ചെറിയ തുകയ്‌ക്കാണ് റോബോട്ടിക് വെന്‍ഡിംഗ് മെഷീനില്‍ ചായ നല‍്കുന്നത്. എല്ലാം സാങ്കേതികവിദ്യയുടെ സഹായത്തോടെയാണെന്നതിനാല്‍ ചായയുടെ രുചി മാറില്ല. ഒരേ രുചിയും മണവും അണുവിട തെറ്റാതെയാണ് മഹാകുംഭമേളയില്‍ വിതരണം ചെയ്യുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക