പത്തനംതിട്ട : ശബരിമലയില്‍ നിന്ന് ഈ മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ദേവസ്വം ബോര്‍ഡിന് ആകെ വരുമാനം 440 കോടി രൂപ . കഴിഞ്ഞവര്‍ഷത്തേക്കാള്‍ 110 കോടി രൂപ കൂടുതല്‍ ഇക്കുറി ലഭിച്ചുവെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. അരവണയുടെ വിറ്റുവരവിലൂടെ 192 കോടി ലഭിച്ചു. ഇത് കഴിഞ്ഞവര്‍ഷത്തേക്കാള്‍ 50 കോടി രൂപ കൂടുതലാണ്. കാണിക്കയായി 126 കോടിയാണ് ലഭിച്ചത് .മുന്‍ വര്‍ഷത്തേക്കാള്‍ 17 കോടി കൂടുതല്‍. 52.48 ലക്ഷം തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തിയെന്നും പ്രസിഡന്‌റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക