Health

വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കോട്ടയം മെഡി. കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവിയെ സ്ഥലം മാറ്റി

Published by

കോട്ടയം: മാനസികമായി പീഡിപ്പിക്കുന്നുവെന്ന വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ലിസാ ജോണിനെ എറണാകുളം മെഡിക്കല്‍ കോളജിലേക്ക് സ്ഥലംമാറ്റി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശ പ്രകാരം ആരോഗ്യ കുടുംബക്ഷേമ വകുപ്പാണ് സ്ഥലം മാറ്റ ഉത്തരവിറക്കിയത് . പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന ഭീഷണി, മാനസിക പീഡനം തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് കോട്ടയം മെഡിക്കല്‍ കോളേജിലെ പി ജി വിദ്യാര്‍ത്ഥി ഡോ. വിനീത് കുമാര്‍ ആണ് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും അടക്കം പരാതി നല്‍കിയത്. ഡിജിറ്റല്‍ തെളിവുകളും പരിശോധിച്ചശേഷമാണ് പ്രത്യേക അന്വേഷണ കമ്മീഷന്‍ നടപടിക്കു ശുപാര്‍ശ ചെയ്തത്. വിദ്യാര്‍ത്ഥി പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥി യൂണിയനുകള്‍ സമരത്തിന് ആഹ്വാനം ചെയ്തിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക