Sports

ഗുകേഷോ പ്രജ്ഞാനന്ദയോ? ആരാണ് ചെസ്സില്‍ നിന്നും കൂടുതല്‍ പണം സമ്പാദിച്ചത്?

പണം സമ്പാദിക്കാന്‍ വേണ്ടി ചെസ്സ് കളിക്കാന്‍ തുടങ്ങിയവരല്ല ഗുകേഷും പ്രജ്ഞാനന്ദയും. ചെസ്സ് കളിക്കുക, അതില്‍ ജയിക്കുക എന്നത് മാത്രമായിരുന്നു ഇവരുടെയും താല‍്പര്യം. കളിക്കുന്നതില്‍ നിന്നുള്ള ലഹരി തന്നെയായിരുന്നു ഇരുവരും ആസ്വദിച്ചിരുന്നത്.

ചെന്നൈ:  പണം സമ്പാദിക്കാന്‍ വേണ്ടി ചെസ്സ് കളിക്കാന്‍ തുടങ്ങിയവരല്ല ഗുകേഷും പ്രജ്ഞാനന്ദയും. ചെസ്സ് കളിക്കുക, അതില്‍ ജയിക്കുക എന്നത് മാത്രമായിരുന്നു ഇവരുടെയും താല‍്പര്യം. കളിക്കുന്നതില്‍ നിന്നുള്ള ലഹരി തന്നെയായിരുന്നു ഇരുവരും ആസ്വദിച്ചിരുന്നത്.

ചെന്നൈയിലെ ചെസ്സിന്റെ സ്കൂള്‍ എന്നറിയപ്പെടുന്ന വേലമ്മാള്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. ഇവര്‍ സ്കൂളില്‍ ചെസ് കളിച്ച് വളര്‍ന്നവരാണ്. പിന്നീട് അഞ്ച് തവണ ലോകചാമ്പ്യനായ വിശ്വനാഥാന്‍ ആനന്ദിന്റെ വെസ്റ്റ് ബ്രിഡ്ജ് എന്ന ചെസ് അക്കാദമിയുമായി ബന്ധപ്പെട്ടതോടെ ഇരുവരും ചെസിന്റെ ശാസ്ത്രീയമായ വശങ്ങള്‍ ഗ്രഹിച്ച് തുടങ്ങി.

ഭസ്മക്കുറി തൊട്ട കുട്ടികള്‍

ദൈവഭക്തിയുടെ അന്തരീക്ഷത്തില്‍ വളര്‍ന്നവരാണ് ഈ കുട്ടികള്‍. അതിനാല്‍ മനസ്സിന് ബാഹ്യപ്രലോഭനങ്ങളുടെ പിടിവലിയില്ല. ശക്തമായ ആത്മീയ അന്തരീക്ഷത്തില്‍ വളര്‍ന്നവരാണ് ഇരുവരും. അതിനാല്‍ രണ്ടു പേരുടെയും നെറ്റിയില്‍ ഭസ്കമക്കുറിയും നെഞ്ചില്‍ പ്രാര്‍ത്ഥനാശ്ലോകങ്ങളുമുണ്ട്. ഇത് ഇവരുടെ വിജയത്തിന്, ഏകാഗ്രതയ്‌ക്ക് ഏറെ കൈത്താങ്ങ് നല്‍കുന്നു. അമ്മ പറഞ്ഞാണ് കുഞ്ഞുനാളിലേ ഭസ്മക്കുറി തൊട്ടതെന്ന് പ്രജ്ഞാനന്ദ. ഗുകേഷിന്റെ കാര്യത്തിലും അത് തന്നെ. പ്രജ്ഞാനന്ദയുടെ അച്ഛന്‍ ബാങ്കില്‍ ഉദ്യോഗസ്ഥനാണ്. അമ്മ വീട്ടമ്മ. അതേ സമയം ഗുകേഷിന്റെ അച്ഛന്‍ ഇഎന്‍ടി ഡോക്ടറും അമ്മ മൈക്രോബയോളജിസ്റ്റുമാണ്.

ഇപ്പോള്‍ കീര്‍ത്തിയുടെ ഉയരങ്ങളില്‍ നില്‍ക്കുകയാണ് ഗുകേഷ്. സിംഗപ്പൂരില്‍ നടന്ന ലോക ചെസ് കീരിടപ്പോരാട്ടത്തില്‍ ജയിച്ച് ചെസിലെ ലോകചാമ്പ്യനായതോടെ ഗുകേഷിനെ അറിയാത്തവര്‍ കുറവാണ്. മാഗ്നസ് കാള്‍സന്‍ എന്ന ചെസ്സിലെ അജയ്യനായ പ്രതിഭയെ ഇടയ്‌ക്കിടെ തോല്‍പിക്കുന്നതിലൂടെയാണ് പ്രജ്ഞാനന്ദ ലോകപ്രശസ്തനായത്. ഗുകേഷിനെ വെറും 18 ആണ് പ്രായമെങ്കില്‍ പ്രജ്ഞാനന്ദയുടെ പ്രായം 19 ആണ്.

ഇപ്പോള്‍ ചെസ്സില്‍ ഫിഡെയുടെ ലൈവ് റാങ്കിങ്ങില്‍ ലോകത്തിലെ അഞ്ചാമനാണ് ഗുകേഷെങ്കില്‍ പ്രജ്ഞാനന്ദ 10ാം സ്ഥാനത്താണ്. ഗുകേഷിന്റെ ഇഎല്‍ഒ റേറ്റിംഗ് 2777 ആണെങ്കില്‍ പ്രജ്ഞാനന്ദയുടേത് 2741 ആണ്.

ആസ്തി എത്ര?
ലോക ചെസ് ചാമ്പ്യനായതോടെ ഗുകേഷിന്റെ ആസ്തി 20 കോടി രൂപയായി ഉയര്‍ന്നു. അതിന് മുന്‍പ് 8.26 കോടി മാത്രമായിരുന്നു ആസ്തി. പ്രജ്ഞാനന്ദയുടെ ഇപ്പോഴത്തെ ആസ്തി 8.26 കോടി രൂപയാണ്. രണ്ടുകൂട്ടരും ചെസില്‍ നിന്നും നാലുചക്രവാഹനങ്ങളും സ്വന്തമാക്കി. ഗുകേഷിന് 90 ലക്ഷം രൂപ വിലയുള്ള ഒരു മെഴ്സിഡിസ് ബെന്‍സ് ആണ് കിട്ടിയിരുന്നത്.. വേലമ്മാള്‍ സ്കൂള്‍ തന്നെയാണ് ഗുകേഷിന് ഈ കാര്‍ നല്‍കിയത്. അതേ സമയം പ്രജ്ഞാനന്ദയ്‌ക്ക് മഹീന്ദ്രയുടെ ഇലക്ട്രിക് എസ് യുവി ആയ എക്സ് യുവി 400 ഇവി ആണ് ലഭിച്ചത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക