Kerala

വടകരയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന ഗഌസിയര്‍ ബസാണ് സ്‌കൂട്ടറില്‍ ഇടിച്ചത്

Published by

കോഴിക്കോട് :വടകര മുക്കാളിയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കുഞ്ഞിപ്പള്ളിയിലെ സ്‌റ്റേഷനറി കട ഉടമ വിനയനാഥ് ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.

കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന ഗ്ലാസിയര്‍ബസാണ് സ്‌കൂട്ടറില്‍ ഇടിച്ചത്.അപകടത്തില്‍ വിനയനാഥിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by