കൊച്ചി:പട്ടിമറ്റത്ത് വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പട്ടിമറ്റം ചേലക്കുളം പുച്ചക്കുഴി വെള്ളേക്കാട്ട് വീട്ടില്‍ നിഷ (38) ആണ് മരിച്ചത്.കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
അസ്വാഭാവിക മരണത്തിന് കുന്നത്തുനാട് പൊലീസ് കേസെടുത്തു.നിഷയുടെ ഭര്‍ത്താവ് നാസറിനെ കസ്റ്റഡിയിലെടുത്തു. മൊഴികളില്‍ വൈരുദ്ധ്യമുള്ളതാണ് നാസറിനെ കസ്റ്റഡിയിലെടുക്കാന്‍ കാരണം.
സംഭവ സമയത്ത് ഇവരുടെ രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നില്ല. മൂക്കില്‍ കൂടി രക്തം വന്ന നിലയിലായിരുന്നു മൃതദേഹം.രാവിലെ ഭര്‍ത്താവ് നാസറാണ് മരണവിവരം അയല്‍ക്കാരെ അറിയിച്ചത്.ഭാര്യ വിളിച്ചിട്ട് എഴുന്നേല്‍ക്കുന്നില്ലെന്നാണ് ഇയാള്‍ ആദ്യം അയല്‍ക്കാരോട് പറഞ്ഞത്. പരിസരവാസികള്‍ മുറിയില്‍ കയറി പരിശോധിച്ചപ്പോഴാണ് മരിച്ചു കിടക്കുകയാണെന്ന് വ്യക്തമായത്. ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിച്ചു.
രാത്രി ഒരുമിച്ചാണ് താനും നിഷയും ഭക്ഷണം കഴിച്ചതെന്നും പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഉറങ്ങിയതെന്നും ഭര്‍ത്താവ് നാസര്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ നാസര്‍ പരസ്പര വിരുദ്ധമായി കാര്യങ്ങള്‍ പറയുന്നെന്നാണ് പൊലീസ് വെളിപ്പെടുത്തിയത്. ഉറക്കത്തിനിടയില്‍ ഹൃദയാഘാതത്താല്‍ മരിച്ചതാണോ കൊലപാതകമാണോ എന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ടെന്ന് പൊലീസ് അറിയിച്ചു,
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: