വിക് ആന്‍ സീ: ടാറ്റാ സ്റ്റീല്‍ ചെസ്സ് 2025ല്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ മുന്നില്‍. ഇന്ത്യയുടെ തന്നെ ഒന്നാം നമ്പര്‍ താരമായ അര്ജുന് എരിഗെയ്സിയെയും പെന്റല ഹരികൃഷ്ണയേയും പ്രജ്ഞാനന്ദ തോല്പിച്ചു. ഇപ്പോള്‍ മൂന്ന് റൗണ്ട് പിന്നിട്ടപ്പോള്‍ രണ്ട് വിജയവും ഒരു സമനിലയുമായി പ്രജ്ഞാനന്ദ 2.5 പോയിന്റ് നേടി ഉസ്ബെക്കിസ്ഥാന് ഗ്രാന്റ്മാസ്റ്റര്‍ നോഡിര്‍ബെക് അബ്ദുസത്തൊറോവിനൊപ്പം ഒന്നാം സ്ഥാനത്ത് നില്ക്കുന്നു.
ഗുകേഷ് ഇതുവരെ ഒരു റൗണ്ടിലും തോറ്റില്ലെങ്കിലും മിക്കവാറും സമനിലകളില്‍ കുരുങ്ങി മുന്നോട്ട് പോകുന്നതിനാല്‍ പിന്നിലാണ്. രണ്ട് പോയിന്റോടെ നാലാം സ്ഥാനത്താണ് ഗുകേഷ്.
51ാം നീക്കത്തില്‍ അര്ജുന് എരിഗെയ്സി നടത്തിയ പിഴവ് മുതലെടുത്താണ് പ്രജ്ഞാനന്ദ വിജയത്തിലേക്ക് കുതിച്ചത്. ലോകറാങ്കില്‍ മൂന്നാം സ്ഥാനക്കാരനാണ് അര്ജുന് എരിഗെയിസി. മാത്രമല്ല, റേറ്റിംഗിന്റെ കാര്യത്തിലും 2800ന് മുകളില്‍ പോയിന്റുണ്ട് അര്ജുന് എരിഗെയ്സിക്ക്. എന്നിട്ടും പ്രജ്ഞാനന്ദ അരുജുന് എരിഗെയ്സിയെ അട്ടിമറിക്കുകയായിരുന്നു. പെന്റല ഹരികൃഷ്ണയ്ക്കെതിരെയും പ്രജ്ഞാനന്ദ അപാരപ്രകടനമാണ് പുറത്തെടുത്തത്. പ്രതിരോധവും ആക്രമണവും ഇടകലര്‍ന്നുള്ള പ്രകടനമായിരുന്നു പ്രജ്ഞാനന്ദയുടേത്. ഇതോടെ പ്രജ്ഞാനന്ദയുടെ ലോക ലൈവ് റാങ്കിങ്ങ് പത്തിലേക്ക് എത്തി. വിശ്വനാഥന് ആനന്ദിന്റെ റാങ്ക് 11 ആണ്. അര്ജുന് എരിഗെയ്സി നാലാമതും ഗുകേഷ് അഞ്ചാമതും ആണ്.അര്ജുന് എരിഗെയ്സി തീരെ ഫോമിലല്ല. നേരത്തെ പെന്റല ഹരികൃഷ്ണയോടും തോല്‍വി ഏറ്റുവാങ്ങിയിരുന്നു.
ലോകറാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരനായ ഫാബിയാനോ കരുവാനയുമായി നടന്ന മത്സരത്തില്‍ ഗുകേഷ് സമനില നേടി. ദല്‍ഹിയില്‍ ഖേല്‍ രത്ന അവാര്‍ഡ് വാങ്ങിയ ശേഷം ടാറ്റാ സ്റ്റീല്‍ ചെസ് നടക്കുന്ന നെതര്‍ലാന്റ്സിലെ വാജിക് ആന്‍ സീയില്‍ എത്തിച്ചേരാന്‍ നന്നേ ബുദ്ധിമുട്ടിയിരുന്നു. മത്സരത്തിന് അരമണിക്കൂര്‍ മുന്‍പ് എത്തിയ അദ്ദേഹത്തിന് ജെറ്റ് ലാഗ് പ്രശ്നം ഉണ്ടായിരുന്നുെങ്കിലും ഗുകേഷ് ആദ്യമത്സരത്തില്‍ സ്ലൊവേനിയന്‍ താരം വ്ളാഡിമിര്‍ ഫെഡോസീവിനോട് സമനില പാലിച്ചിരുന്നു. അനീഷ് ഗിരിയെ തോല്പിക്കാന് കഴിഞ്ഞു എന്നതും ഗുകേഷിന്റെ നേട്ടമാണ്. ലോക ചെസ് ചാമ്പ്യനായതിന് ശേഷം ഗുകേഷ് പങ്കെടുക്കുന്ന ആദ്യ ടൂര്‍ണ്ണമെന്റാണ് ടാറ്റാ സ്റ്റീല്‍ ചെസ്.
ഇക്കുറി ടാറ്റാ സ്റ്റീല്‍ ചെസില്‍ ചൈനയുടെ വെയ് യീ മത്സരിക്കുന്നില്ല. 2024ലെ ടാറ്റാ സ്റ്റീല്‍ ചാമ്പ്യനായിരുന്നു. മാഗ്നസ് കാള്‍സനും മത്സരത്തിനില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: