പട്ന : രാഹുൽ ഗാന്ധിയുടെ പ്രസംഗം കേട്ട് ഞെട്ടിയത് കാരണം ഒരു ബക്കറ്റ് പാൽ നിലത്തു വീണ് നഷ്ടമുണ്ടായതായി ബീഹാർ സ്വദേശി. 50 രൂപ വിലയുള്ള പാൽ നിറച്ച ബക്കറ്റ് ആണ് താഴെ വീണതെന്നും 250 രൂപയുടെ നഷ്ടം സംഭവിച്ചു എന്നും പരാതിയിൽ പറയുന്നു. സമസ്തിപൂർ ജില്ലയിലെ സോനുപൂർ ഗ്രാമത്തിലുള്ള മുകേഷ് ചൗധരിയാണ് പരാതി നൽകിയത്
ഡൽഹി കോട്‌ല റോഡിലുള്ള കോൺഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ വച്ചു രാഹുൽ ഗാന്ധി നടത്തിയ പരാമർശമാണ് പരാതിക്ക് ആധാരം.
‘ ഇന്ത്യക്കെതിരെ പോരാടുന്നതിനെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പരാമർശം കേട്ട ഞെട്ടലിലാണ് ഞാൻ, എന്റെ ഒരു പാത്രം പാൽ താഴെ വീണു. ലിറ്ററിന് 50 രൂപ വിലയുള്ള പാൽ എന്റെ കൈയിൽ നിന്ന് വഴുതി താഴെ വീണു, 250 രൂപ നഷ്ടമുണ്ടാക്കി,“ചൗധരി പറഞ്ഞു. രാജ്യദ്രോഹക്കുറ്റത്തിന് ഭാരതീയ ന്യായ സംഹിതയിലെ 152 വകുപ്പ് ചുമത്തി രാഹുലിനെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചൗധരി റോസെറ സബ് ഡിവിഷനിലെ സിവിൽ കോടതിയിൽ ഹർജി സമർപ്പിച്ചു.‘
പ്രതികരിക്കാൻ ഇവിടെ എഴുതുക: