ന്യൂഡൽഹി : ആം ആദ്മി പാർട്ടി മേധാവി അരവിന്ദ് കെജ്‌രിവാൾ രാമായണത്തിലെ ഒരു ഭാഗം തെറ്റായി ഉദ്ധരിച്ചതിനെ പരിഹസിച്ച് ബിജെപി നേതാവ് തരുൺ ചുഗ്. മുൻ ഡൽഹി മുഖ്യമന്ത്രി ഒടുവിൽ രാമനെ ഓർത്തത് പരാജയപ്പെടാൻ സാധ്യതയുള്ളതിനാലാണെന്ന് അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ 10 വർഷത്തിനിടയിൽ ഡൽഹിയിൽ വികസന പ്രവർത്തനങ്ങൾ നടക്കാത്തതിനാൽ കെജ്‌രിവാളിനോട് വിട പറയാൻ ആളുകൾ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ 10 സീറ്റുകൾ പോലും ലഭിക്കില്ലെന്നും ചുഗ് പറഞ്ഞു.
“ഇപ്പോൾ പരാജയഭീതിയിൽ അദ്ദേഹം ഒടുവിൽ രാമനെ ഓർത്തു. അരവിന്ദ് കെജ്‌രിവാളിന്റെ നുണകളുടെ വലയിൽ നിന്ന് സ്വയം രക്ഷിക്കാൻ ഡൽഹിയിലെ ജനങ്ങൾ ഇപ്പോൾ ജാഗരൂകരാണ്. 10 വർഷത്തിനുള്ളിൽ അദ്ദേഹം എന്താണ് ചെയ്തതെന്ന് അവർ ചോദിക്കുന്നു. ആളുകൾ അദ്ദേഹത്തെ എതിർക്കുകയും ബഹിഷ്‌കരിക്കുകയും ചെയ്യുന്നു. കെജ്‌രിവാളിനോട് വിട പറയാൻ ആളുകൾ തീരുമാനിച്ചു, അദ്ദേഹത്തിന്റെ പാർട്ടി രണ്ടക്കത്തിൽ പോലും എത്തില്ല, തിരഞ്ഞെടുപ്പിൽ അവർക്ക് 10 സീറ്റിൽ താഴെ മാത്രമേ ലഭിക്കൂ.”- ചുഗ് പറഞ്ഞു.
തരുണിനു പുറമെ ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരിയും കെജ്‌രിവാളിനെ വിമർശിച്ചു. അയോധ്യയിൽ രാമക്ഷേത്രം പണിയരുതെന്ന് കെജ്‌രിവാളിന്റെ മുത്തശ്ശി പറയാറുണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഡൽഹിയിലെ മുഴുവൻ ഭൂമിയും വഖഫിന് നൽകണമെന്നാണ് കെജ്‌രിവാൾ പറയുന്നത്. അരവിന്ദ് കെജ്‌രിവാളിന്റെ യഥാർത്ഥ മുഖം ഡൽഹിയിലെ ജനങ്ങളുടെയും രാജ്യത്തിന്റെയും മുന്നിൽ തുറന്നുകാട്ടപ്പെട്ടുവെന്നും പ്രദീപ് ഭണ്ഡാരി പറഞ്ഞു.
കൂടാതെ കെജ്‌രിവാളും കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും പ്രീണന രാഷ്‌ട്രീയം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. രാമായണത്തെക്കുറിച്ച് ഇരുവർക്കും കാര്യമായ അറിവില്ല, അത് ശരിയായി ചൊല്ലാൻ അവർക്ക് കഴിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
ഇതിനു പുറമെ ‘ഏക് ഹേ തോ സേഫ് ഹേ’ എന്ന മുദ്രാവാക്യവും അയോധ്യയിലെ ശ്രീരാമന്റെ ക്ഷേത്രവും കെജ്‌രിവാളിനെ “അലോസരപ്പെടുത്തിയിരിക്കുന്നു എന്നും ഡൽഹിയിലെ ഭൂമി വഖഫ് ബോർഡിന് നൽകാൻ ആഗ്രഹിക്കുന്നുവെന്നും ബിജെപി വക്താവ് കുറ്റപ്പെടുത്തി. കൂടാതെ റോഹിംഗ്യൻ കുടിയേറ്റക്കാരെ പിന്തുണയ്ക്കുന്നവരാണ് കെജ്‌രിവാളും സംഘവും. 10 വർഷമായി ഹിന്ദു പൂജാരിമാരെ ഓർക്കാത്തയാളാണ് റോഹിംഗ്യകളെ പിന്തുണയ്ക്കുന്നത്, അത്തരമൊരു നേതാവ് സനാതനത്തിനെതിരെയാണ്, ഹിന്ദുക്കളുടെയും രാജ്യത്തിന്റെയും ഐക്യത്തിന് എതിരാണെന്നും അദ്ദേഹം തുറന്നടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക