ന്യൂദൽഹി:കങ്കണാ റാവത്തിന്റെ എമർജൻസി സിനിമയുടെ ലണ്ടനിലെ ഹാരോ വ്യൂ തിയേറ്ററിൽ പ്രദർശനം തടയാൻ എത്തിയ മുഖംമൂടി ധരിച്ചഖലിസ്ഥാൻ ഭീകരവാദികളെ സധൈര്യം നേരിട്ട് ബ്രിട്ടീഷ് ഇന്ത്യക്കാരിയായ സലോനി ബലൈഡും വാരണാസി സ്വദേശിനിയായ ഇന്ത്യൻ പൗര രശ്മി ചൗബയും കൂട്ടാളികളും.
തിയറ്ററിൽ സിനിമാപ്രദർശനം തുടങ്ങി 40 മിനിറ്റിനുള്ളിൽ മുഖംമൂടി ധരിച്ച് എത്തിയ കുറെ പുരുഷന്മാരും ഒരു സ്ത്രീയും ഡൗൺ വിത്ത് ഇന്ത്യ എന്നും ഖാലിസ്ഥാൻ സിന്ദാബാദ് എന്നും ആക്രോശിച്ചുകൊണ്ട് പ്രദർശനം തടസ്സപ്പെടുത്തിയപ്പോൾ ഭാരത് മാതാ കീ ജയ് മുദ്രാവാക്യങ്ങളുമായി സലോനിയും രശ്മി ചൗബയും സംഘവും അവരെ നേരിട്ടു.
ഭീകരർ ലഘുലേഖകൾ വിതരണം ചെയ്യുകയും ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ടിക്കറ്റ് എടുക്കാതെ തിയേറ്ററിൽ കയറിയവർ ജീവനക്കാരെ തള്ളിമാറ്റി ബഹളം സൃഷ്ടിക്കുകയായിരുന്നു. ശരിക്കും ഭയാനകമായ നടപടികളാണ് അവരുടെ ഭാഗത്ത് നിന്നുണ്ടായതെങ്കിലും ഞാനും എന്റെ സുഹൃത്തുക്കളും അവരെ നേരിട്ടുവെന്ന് സലോനി വ്യക്തമാക്കി.
തിയേറ്ററിലെ ഒരു ജീവനക്കാരും ഞങ്ങളുടെ സഹായത്തിന് എത്തിയില്ല. 10 മിനിറ്റിനുള്ളിൽ പോലീസ് എത്തിയെങ്കിലും അവരും ആരെയും അറസ്റ്റ് ചെയ്യാനോ നടപടി സ്വീകരിക്കാനോ തയ്യാറായില്ല. അക്രമം നടക്കാത്ത സാഹചര്യത്തോളം അവരുടെ പേരിൽ നടപടിയെടുക്കാൻ കഴിയില്ല എന്നായിരുന്നു പോലീസ് നിലപാട്. ജീവനക്കാരും തിയേറ്റർ മാനേജരും വല്ലാതെ ഭയചികിതരായി. സിനിമാപ്രദർശനം തുടരാൻ ഞങ്ങൾ ശക്തമായി ആവശ്യപ്പെട്ടെങ്കിലും പ്രദർശനം റദ്ദാക്കിയതായി മാനേജർ പറഞ്ഞു.
ആൾക്കൂട്ട ഭയാനകത വിജയിക്കുന്നത് വലിയ സങ്കടമാണ്. ഞങ്ങളെ സംരക്ഷിക്കാൻ ആരുമില്ലായിരുന്നു. അവരുടെ കയ്യിൽ ആയുധങ്ങളും ഉണ്ടായിരുന്നു. യുകെയിൽ സിനിമ കാണാൻ പോലും പറ്റാത്തത് നല്ല കാര്യമല്ല. വരാണസിയിൽ നിന്നുള്ള ഇന്ത്യൻ പൗരയായ രശ്മി ചൗബയും സംഘവും സലോമിയും സുഹൃത്തുക്കളും ചേർന്ന് നടത്തിയ ചെറുത്ത് നിൽപ്പ് ലണ്ടനിലെ ഭാരതീയ സമൂഹത്തിനുള്ളിൽ വലിയ ആവേശം പകർന്നു. ഒരു കൂട്ടം ആളുകൾ പ്രൊജക്ടർ ഉള്ള മുറിയിലേക്ക് നീങ്ങുന്നതും അത് വസ്ത്രങ്ങൾ ഉപയോഗിച്ച് മൂടുന്നതും ഞങ്ങൾക്ക് കാണാൻ കഴിഞ്ഞുവെന്ന് അവർ പറഞ്ഞു.
പ്രവേശന കവാടത്തിലടക്കം അവരുടെ ആളുകൾ നിലയുറപ്പിച്ചിരുന്നു. കൂട്ടത്തിൽ ചെറുപ്പക്കാരും പ്രായമായവരും ഉണ്ടായിരുന്നു. മുഖംമൂടി ധരിച്ച സംഘത്തിലെ ചിലർ സ്ക്രീനിനു മുന്നിൽ വന്നു ഖാലിസ്ഥാൻ മുദ്രാവാക്യം വിളിച്ചു. പോലീസ് എത്തിയതിനു ശേഷം സിനിമ വീണ്ടും പ്രദർശനം നടത്താൻ ഞങ്ങൾ സിനിമ തിയേറ്റർ ജീവനക്കാരോട് ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായില്ല. സുരക്ഷാഭീഷണിയുള്ള കാരണം ചൂണ്ടിക്കാട്ടി പോലീസും നടപടിക്ക് തയ്യാറായില്ല.
സിക്ക് പ്രസ് അസോസിയേഷനിൽ നിന്നുള്ള ജസീർ സിംഗ് എന്നയാൾ അക്രമത്തെ ന്യായീകരിച്ചു. സിഖ് സമുദായത്തിനെതിരായുള്ള ഇന്ത്യൻ ഭരണകൂട പ്രചാരണത്തിനെതിരെയാണ് ഞങ്ങൾ പ്രതിഷേധിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക