കൊച്ചി: നടന് വിനായകന് ഇടയ്ക്കിടെ വിവാദത്തില്‍ ചെന്ന് ചാടുന്നത് പതിവാണ്. ഇപ്പോള്‍ വീണ്ടും വിവാദത്തില്‍ പെട്ടിരിക്കുകയാണ് നടന്.
ഒരു കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് വിനായകന് അസഭ്യം പറയുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.നടന് നഗ്നതാ പ്രദര്‍ശനം നടത്തുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നു.ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വസ്ത്രം അഴിച്ച് കാണിക്കുന്ന വിനായകന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
നഗ്നതാ പ്രദര്‍ശനത്തിനൊപ്പം താരം ആളുകളെ അസഭ്യം പറഞ്ഞെന്ന ആരോപണമുണ്ട്. താരത്തിന്റെ സ്വന്തം ഫ്ലാറ്റില്‍ നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് വിവരം.
എതിര് വശത്തുള്ള കെട്ടിടത്തില്‍ നിന്നാണ് വിഡിയോ പകര്‍ത്തിയിരിക്കുന്നത്.
വിഡിയോയുടെ സ്ക്രീന്‍ഷോട്ട് വിനായകന് സ്വന്തം ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. വിനായകനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പേര് രംഗത്തെത്തി.
മുമ്പും ഫ്ലാറ്റിനു പുറത്ത് വന്ന് വിനയകന് അസഭ്യ പറയുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ ഇന്‍ഡിഗോ ഗേറ്റ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ വിനായകന്റെ ദൃശ്യങ്ങള്‍ നേരത്തേ വൈറലായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസില്‍ നടനെ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: