India

ബംഗ്ലാദേശി, റോഹിംഗ്യൻ കുടിയേറ്റക്കാരെ മുഴുവൻ കണ്ടെത്തണം ; ജോലി നൽകുന്നവർക്കെതിരെയും നടപടി : ഉത്തരവിട്ട് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ

Published by

ന്യൂഡൽഹി : മുംബൈയിൽ നടൻ സെയ്ഫ് അലി ഖാനെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ അനധികൃത ബംഗ്ലാദേശി, റോഹിംഗ്യൻ കുടിയേറ്റക്കാർക്കെതിരെ നടപടികൾ കടുപ്പിക്കാൻ നിർദേശം നൽകി ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേന .

ഡൽഹി പോലീസ് കമ്മീഷണർക്ക് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ ഇതുമായി ബന്ധപ്പെട്ട് കത്ത് എഴുതുകയും അത്തരം നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയാൻ പ്രത്യേക ദൗത്യം ആരംഭിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.ഡൽഹിയിലെ ക്രിമിനൽ, നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ബംഗ്ലാദേശി, റോഹിംഗ്യൻ നുഴഞ്ഞുകയറ്റക്കാരുടെ പങ്കാളിത്തം തള്ളിക്കളയാനാവില്ലെന്ന് ഗവർണർ കത്തിൽ പറയുന്നു.

അനധികൃത കുടിയേറ്റക്കാർക്ക് തൊഴിൽ, താമസം അല്ലെങ്കിൽ അഭയം നൽകുന്ന തൊഴിലുടമകൾക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by