Business

ടാറ്റയുടെ ഹോട്ടല്‍ ഓഹരി വാങ്ങാന്‍ ഉപദേശിച്ച് ജെഫ്രീസ് ; 23 ശതമാനം ഉയരുമെന്ന് പ്രവചനം

ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഹോട്ടല്‍സിന്‍റെ ഓഹരികള്‍ വാങ്ങാന്‍ ഉപദേശം നല്‍കി ജെഫ്രീസ്. ഈ ഓഹരി വില ഏകദേശം 23 ശതമാനത്തോളം ഉയരുമെന്നും ജെഫ്രീസ് പ്രവചിക്കുന്നു.

Published by

മുംബൈ: ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഹോട്ടല്‍സിന്റെ ഓഹരികള്‍ (കമ്പനിയുടെ പേര് ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ് ഓഹരിയുടെ പ്രതീകം: ഐഎച്ച് സിഎല്‍ IHCL) വാങ്ങാന്‍ ഉപദേശം നല്‍കി ജെഫ്രീസ്. ഈ ഓഹരി വില ഏകദേശം 23 ശതമാനത്തോളം ഉയരുമെന്നും ജെഫ്രീസ് പ്രവചിക്കുന്നു. വമ്പന്‍ ഈവന്‍റുകള്‍, പ്രാദേശിക വിവാഹങ്ങള്‍, നഗരങ്ങള്‍ക്കിടയിലുള്ള യാത്രകളിലുള്ള കുതിച്ചുകയറ്റം എന്നിവയെല്ലാം മൂലം ഹോട്ടല്‍ മുറികള്‍ക്ക് 2024-25 സാമ്പത്തികവര്‍ഷത്തിലും 2025-26 സാമ്പത്തികവര്‍ഷത്തിലും നല്ല ഡിമാന്‍റായിരിക്കുമെന്നും ജെഫ്രീസ് വിലയിരുത്തുന്നു.

ഇപ്പോള്‍ ഈ ഓഹരിയുടെ വില 792 രൂപയാണ്. ഇത് വൈകാതെ ആയിരം രൂപയില്‍ എത്തുമെന്നാണ് ജെഫ്രീസിന്റെ പ്രവചനം. ആഗോളപ്രശസ്തമായ ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കും ഓഹരി വിപണി സ്ഥാപനവുമാണ് ജെഫ്രീസ്.

ആഭ്യന്തരമാര്‍ക്കറ്റില്‍ ഇന്ത്യന്‍ ഹോട്ടല്‍സിന്റെ ലഭ്യമായ റൂമുകളിന്മേലുള്ള വരുമാനത്തില്‍ 13 ശതമാനം വര്‍ധനയുണ്ടായതായി ജെഫ്ലീസ് വിലയിരുത്തുന്നു. അതുപോലെ പലിശ, നികുതി, തേയ്മാനം തുടങ്ങിയ കണക്കാക്കുന്നതിന് മുന്‍പുള്ള വരുമാനത്തിലെ (എബിഡിറ്റ) ലാഭം വര്‍ധിച്ചിട്ടുണ്ട്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക