Sports

പ്രഥമ വനിതാ ഖോഖോ ലോകകപ്പ് സ്വന്തമാക്കി ഇന്ത്യ, അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണകൊറിയ, ഇറാന്‍, മലേഷ്യ എന്നീ രാജ്യങ്ങളെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നത്

Published by

ന്യൂദല്‍ഹി: പ്രഥമ വനിതാ ഖോഖോ ലോകകപ്പ് സ്വന്തമാക്കി ഇന്ത്യ. കലാശക്കളിയില്‍ നേപ്പാളിനെ 78-40നാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

ന്യൂഡല്‍ഹി ഇന്ദിരാ ഗാന്ധി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആക്രമണത്തിലും പ്രതിരോധത്തിലും ഇന്ത്യ മികവ് പുലര്‍ത്തി.ഒന്നാം ടേണില്‍ ഇന്ത്യ 34 പോയിന്റ് നേടി.ക്യാപ്റ്റന്‍ പ്രിയങ്ക ഇംഗ്ലെ മികച്ച ഫോം പുറത്തെടുത്ത് ഒന്നിലധികം ടച്ചുകള്‍ നേടി.

രണ്ടാം ടേണില്‍ ദീപയുടെ ഒരു തിരിച്ചുവരുവിന് നേപ്പാള്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് 24 പോയിന്റ് നേടാനേ കഴിഞ്ഞുള്ളൂ.മൂന്നാം ടേണിലും ഇന്ത്യ ആധിപത്യം പുലര്‍ത്തി. നാലാം ടേണില്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ  ഇന്ത്യ 78- 40ന് വിജയം ഉറപ്പിച്ചു.

ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണകൊറിയ, ഇറാന്‍, മലേഷ്യ എന്നീ രാജ്യങ്ങളെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നത്. ക്വാര്‍ട്ടറില്‍ ബംഗ്ലാദേശിനെയും സെമിയില്‍ ദക്ഷിണാഫ്രിക്കയെയും തോല്‍പ്പിച്ചു.

ലോകകപ്പ് നേടിയ ഇന്ത്യന്‍ വനിതകളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹ്യ മാധ്യമമായ എക്‌സിലൂടെയാണ് മോദിയുടെ അഭിനന്ദനം.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by