പാലക്കാട്: മണ്ണാര്‍ക്കാട് 15 കിലോ കഞ്ചാവുമായി രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.തൃശൂര്‍ അരിമ്പൂര്‍ സ്വദേശി അരുണ്‍, മലപ്പുറം പെരിഞ്ചീരി സ്വദേശി മുഹമ്മദ് നിസാര്‍ എന്നിവരെയാണ് മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കാറിലാണ് കഞ്ചാവ് കടത്തിയത്. പരിശോധനയിലാണ് പൊലീസ് കഞ്ചാവ് കണ്ടെടുത്തത്.
കഞ്ചാവ് കടത്താനുപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലാണ്. പിടിയിലായവര്‍ കഞ്ചാവ് മാഫിയ സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക