Kerala

ഓണ്‍ലൈനിലൂടെ വൈദികന്റെ 1. 41 ലക്ഷം രൂപ തട്ടി

വാഗ്ദാനം ചെയ്തത് പോലെ തന്നെ പണം തിരികെ ലഭിച്ചതോടെ പലരില്‍ നിന്നായി സ്വരൂക്കൂട്ടിയ 1.41 കോടി വൈദികന്‍ വീണ്ടും നിക്ഷേപിച്ചു

Published by

കോട്ടയം ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി വൈദികനും. കടുത്തുരുത്തിയില്‍ ആണ് സംഭവം. പ്രമുഖ ഓണ്‍ലൈന്‍ മൊബൈല്‍ ട്രേഡിംഗ് ആപ്ലിക്കേഷന്റെ വ്യാജ പതിപ്പിലൂടെ വൈദികനില്‍ നിന്നും ഒരുകോടി 41 ലക്ഷം രൂപയാണ് തട്ടിയത്. 850 ശതമാനം ലാഭവും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്

വൈദികന്‍ ആദ്യം 50 ലക്ഷവും പിന്നീട് 17 ലക്ഷവും ഇടപാടുകാര്‍ക്കു നല്‍കി. വാഗ്ദാനം ചെയ്തത് പോലെ തന്നെ പണം തിരികെ ലഭിച്ചതോടെ പലരില്‍ നിന്നായി സ്വരൂക്കൂട്ടിയ 1.41 കോടി വൈദികന്‍ വീണ്ടും നിക്ഷേപിച്ചു. എന്നാല്‍ വലിയ തുക നിക്ഷേപിച്ചതോടെ ലാഭം തിരികെ ലഭിച്ചില്ല. പിന്നീട് ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് തട്ടിപ്പാണെന്ന് വൈദികന് മനസിലായത്. പിന്നാലെ കടുത്തുരുത്തി പൊലീസില്‍ മൂന്ന് ദിവസം മുന്‍പ് പരാതി നല്കുകയായിരുന്നു.

അന്വേഷണത്തില്‍ ഉത്തരേന്ത്യയിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് പണം പോയതെന്ന് കണ്ടെത്തി. അക്കൗണ്ടില്‍ നിന്ന് മറ്റു പല അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം നടത്തുകയും ചെയ്തിട്ടുണ്ടെന്ന് വ്യക്തമായി. പരാതി ലഭിച്ച ഉടന്‍തന്നെ ഇടപെട്ടതിനാല്‍ 28 ലക്ഷം രൂപ ബാങ്കില്‍ മരവിപ്പിക്കാന്‍ പൊലീസിന് സാധിച്ചു. പണം നഷ്ടമായ കാസര്‍ഗോഡ് സ്വദേശിയായ വൈദികന്‍ കോതനല്ലൂറിലെ ഒരു പള്ളിയില്‍ വൈദിക ശുശ്രൂഷ നടത്തി വരികയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by