തിരുവനന്തപുരം: ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചുതെങ്ങിന് സമീപം കായിക്കര മൂലേത്തോട്ടത്ത് കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം.
മൂര്‍ത്തന്‍ വിളാകത്ത് രാജന് എന്നറിയപ്പെടുന്ന തോമസിനെയാണ് മരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ട്.
രാജന്റെ പിതാവ് അസുഖ ബാധിതനായി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ആയിരുന്നതിനാല്‍ രണ്ട് ആഴ്ചയായി വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം വൈകിട്ടോടെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജായി മാതാപിതാക്കള്‍ വീട്ടിലെത്തിയപ്പോഴാണ് ഹാളില്‍ നിലത്ത് മരിച്ച നിലയില്‍ തോമസിനെ കണ്ടെത്തിയത്.
അഞ്ചുതെങ്ങ് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: