പാലക്കാട്: കൊമ്പനാനയുടെ ജഡം അഴുകിയ നിലയില്‍. മണ്ണാര്‍ക്കാട് കരിമ്പ മൂന്നേക്കറില്‍ ആറ്റ്‌ല വെള്ളച്ചാട്ടത്തിന് സമീപമാണ് ആനയുടെ ജഡം കണ്ടത്.
സ്വകാര്യ വ്യക്തിയുടെ എസ്‌റ്റേറ്റില്‍ വനത്തോട് ചേര്‍ന്ന ഭാഗത്താണ് ജഡം കണ്ടെത്തിയത്.നാല് മാസം പഴക്കമുണ്ടെന്നാണ് കരുതുന്നത്.
ജഡത്തില്‍ നിന്ന് മാംസം പൂര്‍ണമായും മാറി അസ്ഥികൂടം മാത്രമായ നിലയിലാണ്. മണ്ണാര്‍ക്കാട്, പാലക്കാട് ഡിഎഫ്ഒമാരടക്കം ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
ചോലയില്‍ പൈപ്പിടാന്‍ പോയ യുവാക്കളാണ് ആനയുടെ ജഡം കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലീസിനെയും വനം വകുപ്പിനെയും അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: