ന്യൂദല്‍ഹി: മഹാകുംഭമേള വെറും നെറ്റിയില്‍ വിഭൂതി പൂശിയ നഗ്നസ്വാമികളുടെ കുളിയാണെന്ന് പരിഹസിക്കുകയായിരുന്നു ബിബിസി ലേഖികയായ ഇന്ത്യക്കാരി ഗീത പാണ്ഡെ. ഇപ്പോള്‍ ഗീതാ പാണ്ഡെയ്ക്കെതിരെ ആഞ്ഞടിക്കുകയാണ് ഇന്ത്യയിലെ യുവലേഖിക ശ്രേയ അറോറ. ഒരു ഡിജിറ്റല്‍ വാര്‍ത്താചാനലായ പാംഫ് ലെറ്റിന്റെ ലേഖികയാണ് ശ്രേയ അറോറ.
പ്രയാഗ് രാജില്‍ മഹാകുംഭമേളയില്‍ നടക്കുന്നത് കുളിയുത്സവമാണെന്നാണ് ഗീത പാണ്ഡെയുടെ മറ്റൊരു പരിഹാസം. എന്തിനാണ് ബിബിസി പോലുള്ള ഇത്രയേറെ വര്‍ഷത്തെ പാരമ്പര്യമുള്ള ഒരു മാധ്യമസ്ഥാപനം നഗ്നത എന്ന വാക്കിനെ മഹാകുംഭമേളയുമായി ബന്ധപ്പെടുത്തി ഉയര്‍ത്തിക്കാട്ടുന്നത് എന്ന് ശ്രേയ അറോറ ചോദിക്കുന്നു. ഇപ്പോള്‍ കുംഭമേളയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രയാഗ് രാജില്‍ ഗീത പാണ്ഡെ തമ്പടിക്കുന്നുണ്ട്.
“പ്രയാഗ് രാജ് ട്രാഫിക് ജാം നിറഞ്ഞ നഗരമാണ് എന്നതാണ് ഗീതാ പാണ്ഡെയുടെ മറ്റൊരു കുറ്റപ്പെടുത്തല്‍. മൂന്നരക്കോടി ഭക്തരാണ് മകര്സംക്രാന്തി നാളില്‍ ഗംഗ, യമുനാ, സരസ്വതി നദികള്‍ ഒന്നിക്കുന്ന ത്രിവേണിസംഗമത്തില്‍ സ്നാനം ചെയ്യാന്‍ എത്തുക. എന്താ ഗീതാ പാണ്ഡെയ്ക്ക് ഒരു സാധാരണ ഇന്ത്യന്‍ നഗരത്തിലെ ട്രാഫിക്ക് എന്താണെന്ന് അറിഞ്ഞുകൂടേ, പിന്നെ മൂന്നരക്കോടി ജനങ്ങള്‍ തിങ്ങിക്കൂടുന്ന പ്രയാഗ് രാജില്‍ ട്രാഫിക് ജാം ഉണ്ടാകില്ലേ?”-യുവ ജേണലിസ്റ്റ് ശ്രേയ അറോറ ചോദിക്കുന്നു. ഇത്രയധികം മനുഷ്യര്‍ സംഗമിക്കുന്ന മഹാകുംഭമേളയില്‍ ചെറിയൊരു ട്രാഫിക് പ്രശ്നം ഉണ്ടായാലും അത് സഹിച്ചുകൂടേ എന്നും ശ്രേയ അറോറ ചോദിക്കുന്നു.
പ്രയാഗ് രാജിലെ വായുവിന്റെ ഗുണനിലവാരത്തെക്കുറിച്ചും ഗീതാ പാണ്ഡെ വിമര്‍ശിക്കുന്നു. പ്രയാഗ് രാജിലെ വായുവിന്റെ അന്തരീക്ഷ ഗുണനിലവാര സൂചിക 127 ആണെന്നും ഗീതാ പാണ്ഡെ വിമര്‍ശിക്കുന്നു. “അരവിന്ദ് കെജ്രിവാള് ഭരിയ്ക്കുന്ന ദല്‍ഹിയിലെ വായുവിന്റെ അന്തരീക്ഷ ഗുണനിലവാര സൂചികയെക്കുറിച്ച് ഒരിയ്ക്കല്‍ പോലും ആശങ്കപ്പെടാത്ത ജേണലിസ്റ്റാണ് ബിബിസിയുടെ ഗീതാപാണ്ഡെ. പിന്നെ അവര്‍ക്ക് പ്രയാഗ് രാജിലെ അന്തരീക്ഷ ഗുണനിലവാര സൂചികയെക്കുറിച്ച് എന്തിനാണ് ഇത്ര ആശങ്ക?”- ശ്രേയ അറോറ ചോദിക്കുന്നു.
ഗീതാ പാണ്ഡെയെ ഇടയ്ക്ക് ഗ്രെറ്റ പാണ്ഡെ എന്നും വിളിക്കുന്നുണ്ട് ശ്രേയ അറോറ. ഗ്രെറ്റ ത്യൂന്‍ബെര്‍ഗ് എന്ന പരിസ്ഥിതി വാദിയുടെ പേര് കൂടി ചേര്‍ത്താണ് ഗീതാ പാണ്ഡെയെ ശ്രേയ അറോറ വിമര്‍ശിക്കുന്നത്. കോവിഡ് കാലത്ത് ഇന്ത്യയിലെ കോവിഡ് മഹാമാരി വര്‍ധിക്കുന്നതില്‍ ആശങ്കപ്പെട്ട് പല തവണ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച പരിസ്ഥിതി പ്രവര്‍ത്തക കൂടിയാണ് ഗ്രെറ്റ ത്യൂന്‍ബെര്‍ഗ്. ഇവര്‍ ചില എന്‍ജിഒകളുടെ നിര്‍ദേശപ്രകാരമായിരുന്നു മോദി സര്‍ക്കാരിനെ വിമര്‍ശിച്ചത്. വാസ്തവത്തില്‍ കോവിഡ് പ്രതിസന്ധിയെ ഏറ്റവും സമചിത്തതയോടെയും വിദഗ്ധമായും നേരിട്ട സര്‍ക്കാരാണ് മോദിയുടേത്. ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാന് എന്നീ ഏഷ്യന്‍ രാജ്യങ്ങള്‍ കോവിഡിന് ശേഷം തകര്‍ന്നപ്പോള്‍ ഇന്ത്യ മാത്രമാണ് പിടിച്ചുനിന്നത്.
പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ സംസ്കാരത്തിന്റെയും വിശ്വാസത്തിന്റെയും ഇത്രയും വലിയ ഉത്സവം നടക്കുമ്പോള്‍ എന്തുകൊണ്ട് അതേക്കുറിച്ച് രണ്ട് നല്ല വാക്കുകള്‍ പറഞ്ഞുകൂടാ എന്നും ശ്രേയ അറോറ ഗീതാ പാണ്ഡെയോട് ചോദിക്കുന്നു. എത്ര സമാധാനപരമായാണ് ഇത്രയും കോടി പേര് സംഗമിക്കുന്ന സ്ഥലത്ത് കാര്യങ്ങള്‍ യോഗി സര്‍ക്കാര്‍ ക്രമീകരിച്ചിരിക്കുന്നത് എന്ന് കാണുന്നില്ലേ എന്നും ശ്രേയ അറോറ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: