പ്രയാഗ് രാജ്: മഹാകുംഭമേളയില്‍ ശ്രദ്ധാകേന്ദ്രമായി ഇന്‍ഡോറില്‍ നിന്നുള്ള രുദ്രാക്ഷമാലവില്‍ക്കുന്ന പെണ്‍കുട്ടി. വലിയ കണ്ണുകളും ഇരുണ്ട നിറവുമുള്ള ഈ കൗമാരക്കാരിയുടെ സൗന്ദര്യം തന്നെയാണ് മുഖ്യആകര്‍ഷണം. സമൂഹമാധ്യമങ്ങള്‍ ഈ പെണ്‍കുട്ടിയെ മൊണാലിസയോടും ആഞ്ജലീന ജോളിയോടുമാണ് താരതമ്യം ചെയ്യുന്നത്.
മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നാണ് ഈ പെണ്‍കുട്ടി മഹാകുംഭമേളയില്‍ രുദ്രാക്ഷമാല വില്‍ക്കാന്‍ എത്തിയത്. പക്ഷെ രുദ്രാക്ഷമാല വില്‍ക്കാന്‍ പോയിട്ട് മാധ്യമങ്ങളുടെ ക്യാമറക്കണ്ണുകളില്‍ നിന്നും ഒന്നു ഒഴിഞ്ഞുമാറി നില്‍ക്കാന്‍ പോലും ഇതുവരെയും ഈ പെണ്‍കുട്ടിക്ക് അവസരം കിട്ടിയിട്ടില്ല.
ഇന്‍സ്റ്റഗ്രാമില്‍ പലരും പങ്കുവെയ്‌ക്കുന്ന ഈ പെണ്‍കുട്ടിയുടെ ഫോട്ടോയ്‌ക്ക് ലക്ഷങ്ങളുടെ കമന്‍റുകളും വ്യൂസും ആണ് എത്തുന്നത്. ലിയൊനാര്‍ഡൊ ഡാവിഞ്ചിയുടെ മൊണാലിസ എന്ന പെയിന്‍റിംഗിനോടാണ് ചിലര്‍ ഈ പെണ്‍കുട്ടിയെ താരതമ്യം ചെയ്യുന്നത്. പെണ്‍കുട്ടിയുടെ മുഖത്ത് മിന്നിമറയുന്ന വൈകാരിക ഭാവങ്ങള്‍ മാധ്യമപ്രവര്‍ത്തകരുടെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കുകയാണ്. ആത്മീയസൗന്ദര്യത്തിന്റെ പ്രതീകമാണ് മൊണാലിസ. വലിയ കണ്ണുകളും തടിച്ച ചുണ്ടുകളും ഉള്ള പെണ്‍കുട്ടിയെ ഹോളിവുഡ് താരം ആഞ്ജലീന ജോളിയോടാണ് വേറെ ചിലര്‍ താരതമ്യം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക